കെ റെയിൽ വിരുദ്ധ ജനകീയ സമിതി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

കൊല്ലം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി സമ്പൂർണമായി പിൻവലിക്കുക, സമരക്കാർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി നവംബർ ഒന്ന് മുതൽ ഏഴ് വരെ കിടപ്പാട സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി കൊല്ലം കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.

പി.സി വിഷ്ണുനാഥ്‌ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഒരു ദുരൂഹ പദ്ധതി ആണെന്നും ഈ പദ്ധതി സമ്പൂർണമായി പിൻവലിക്കുന്നത് വരെ സമരത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രസംഗം നടത്തി.

സമിതി ജില്ലാ പ്രസിഡന്റ്‌ എ. ജെയിംസ് അധ്യക്ഷത വഹിച്ചു. ധർണയിൽ ഡി.സി.സി ജില്ലാ പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ്, ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. മന്ദിരം ശ്രീനാഥ്, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ഷൈല. കെ. ജോൺ, ബി. രാമചന്ദ്രൻ എസ്.സുധ, ഷറഫ് കുണ്ടറ, പി. പി. പ്രശാന്ത് കുമാർ,വിനയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - The Anti-K Rail People's Committee held a march and dharna at the Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.