ചട്ടം ലഘിച്ചു; 12 പ്രിൻസിപ്പൽമാരുടെ നിയമനം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി

​​കൊച്ചി: ചട്ടം ലംഘിച്ച് നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ​ട്രൈബ്യൂണലിന്റേതാണ് നടപടി. യു.ജി.സി ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച 12 പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. എസ് ബാബു നൽകിയ ഹരജിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി.

2010ലെ യു.ജി സി ചട്ടം 4.2 പ്രകാരം 15 വർഷത്തെ അധ്യാപന പരിചയം, ഗവേഷണ ബിരുദം, 400 എ പി ഐ സ്‌കോർ എന്നിവ നിയമിക്കപ്പെടുന്നവർക്ക് ഉണ്ടായിരിക്കണം. കൂടാതെ നാലംഗങ്ങൾ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചാകണം പ്രിൻസിപ്പൽമാരെ തെരഞ്ഞെടുക്കേണ്ടത്. എന്നാൽ വേണ്ട യോഗ്യതകൾ ഇല്ലാത്തവർക്കാണ് നിയമനം നൽകിയതെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.

കൃത്യമായ സെലക്ഷൻ കമ്മിറ്റി മുഖേനയല്ല പ്രിൻസിപ്പൽമാരെ കണ്ടെത്തിയതെന്നും വിധിയിൽ പറയുന്നു. ഇടത് അധ്യാപക സംഘടനയായ എ കെ ജി സി ടി എ മുൻ ജനറൽ സെക്രട്ടറി ഡോ. കെ കെ ദാമോദരനടക്കമുള്ള ഇടത് സംഘടനാനേതാക്കൾ പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. തനിക്ക് ലഭിക്കേണ്ട നിയമനം നഷ്ടമായതിൽ പ്രതിഷേധിച്ചാണ് നിയമപോരാട്ടം നടത്തിയതെന്ന് പരാതിക്കാരനായ ഡോ എസ് ബാബു പറഞ്ഞു.

Tags:    
News Summary - The Administrative Tribunal quashed the appointment of 12 principals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.