Posted On
date_range Updated On
date_range ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധത്തിനെതിരെ യൂത്ത് ലീഗ്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കാത്തത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റോ ഫെസിലിറ്റേഷൻ സെന്ററുകളോ അനുവദിക്കാത്തതിലൂടെ നിരവധി ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്.
ഫോറം 12 കൃത്യസമയത്ത് സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ നിന്ന് ബാലറ്റ് അനുവദിക്കാതിരുന്നതിലൂടെ വലിയ അപാകതയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.