പാങ്ങ് ജി.യു.പി സ്കൂൾ അധ്യാപിക ഷക്കീലയുടെ വീട് സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, ഷക്കീലയുടെ പിതാവ് സൈതലവിയെ ആശ്വസിപ്പിക്കുന്നു
മലപ്പുറം: വാൽപാറയിൽ വിനോദയാത്രക്കിടെ അപകടത്തിൽപെട്ട് മരിച്ച പാങ്ങ് ജി.എൽ.പി സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും വീടുകൾ ജമാഅത്തെ ഇസ്ലാമി നേതാക്കൾ സന്ദർശിക്കുകയും ബന്ധുക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കേരള അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് കെ.പി. തൗഫീഖ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, സമദ് കുന്നക്കാവ്, കെ. നജാത്തുല്ല, ജില്ല പ്രസിഡന്റ് സമീർ കാളികാവ്, എൻ.കെ. അബ്ദുൽ അസീസ്, കെ. മുഹമ്മദ് അലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.