എറണാകുളം കലൂരിലെ ലോഡ്ജ് മുറിയിൽ പേരക്കുട്ടിയായ പെൺകുഞ്ഞിനെ കാമുകനൊപ്പം ചേർന്ന് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുത്തശ്ശി ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. മകന്റെ മകളായ പിഞ്ചുകുഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സിപ്സി. കൊച്ചി പള്ളിമുക്കിലെ ലോഡ്ജിലാണ് കുഴഞ്ഞുവീണു മരിച്ചത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നു സെൻട്രൽ പൊലീസ് പറഞ്ഞു.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന സിപ്സി അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ കാമുകൻ ജോൺ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി 22നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണു മരണകാരണമെന്നാണു കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
കലൂരിലെ ലോഡ്ജ് മുറിയിൽ കഴിഞ്ഞ മാർച്ച് എട്ടിനാണു സിപ്സിയുടെ മകന്റെ കുഞ്ഞിനെ ലോഡ്ജ് മുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സിപ്സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകൻ ജോൺ ബിനോയി ഡിക്രൂസാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിപ്സിയെ തിരുവനന്തപുരത്തുനിന്നു പിന്നീട് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവ് സജീവിനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ പിതാവിന്‍റെ അമ്മയായ സിപ്‌സിയെ തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.