നിരോധനാജ്ഞ പ്രഖ്യാപിച്ച് നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം- തന്ത്രിസമാജം

തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന്​ തന്ത്രി സമാജം. ക്ഷേത്ര ചൈതന്യത്തെ ബാധിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ ഉണ്ടാകരുത്. സദാചാര മൂല്യങ്ങളാണ് ക്ഷേത്ര ചൈതന്യത്തെ നില നിർത്തുന്നത്. ആചാരങ്ങളുടെ തീരുമാനവും നടത്തിപ്പും കോടതി മുറികളിൽ ചോദ്യം ചെയ്യപ്പെടരുതെന്നും തന്ത്രി സമാജം ഭാരവാഹികൾ പറഞ്ഞു.

അചാരപരമായ കാര്യങ്ങളിൽ വെള്ളം ചേർത്തുള്ള നടപടികൾ ഉണ്ടാകില്ല. അചാര ലംഘനം നടത്തുന്നതിന് യാതൊരു വിട്ടുവീഴ്ചയ്ക്കും തന്ത്രി സമാജം തയ്യാറല്ല. സമവായത്തി​​​​​െൻറ പാതയിൽ സർക്കാറുമായി ചർച്ച നടത്താൻ തന്ത്രി സമൂഹം തയാറാണ്​. സർക്കാർ ഇക്കാര്യത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവണമെന്നും തന്ത്രിസമാജം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ നടത്തുന്ന ബ്രാഹ്മണ സമൂഹത്തോടുള്ള അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ട്. ഇനിയും ഇത്​ ആവർത്തിച്ചാൽ നിയമനടപടികൾ സ്വീകരിക്കുന്നത്​ ആലോചിക്കുമെന്നും തന്ത്രി സമാജം വ്യക്​തമാക്കി.

Tags:    
News Summary - Thantri samagamm on sabarimala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.