കൊല്ലപ്പെട്ട ഷഹബാസ് 

താമരശ്ശേരി ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർഥികൾക്കാണ് ഹൈകോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കൾ കോടതിയിൽ സത്യവാങ്മൂലം നൽകണം.

കോടതി ഇടപെടലിനെ തുടർന്ന് ആറ് വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം നേടാൻ നേരത്തെ അവസരം ലഭിച്ചിരുന്നു. മൂ​ന്നു​പേ​ർ താ​മ​ര​ശ്ശേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും മറ്റുള്ളവർ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നം നേ​ടിയിരുന്നു.

വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് നേരത്തെ ഹൈകോടതിയുടെ ഉത്തരവുണ്ടായിരുന്നു. പ്ലസ് വൺ പ്രവേശനത്തിന് അനുമതി തേടി പ്രതികൾ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലാണ് കുറ്റാരോപിതരായ കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. 

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27നാ​ണ് താ​മ​ര​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് എ​ളേ​റ്റി​ൽ എം.​ജെ.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​നെ (15) ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.

സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു.  കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്. 

Tags:    
News Summary - Thamarassery Shahabas murder; Accused students granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.