ത​ലയോലപറമ്പ്​ കൊലപാതകം: പരിശോധനയിൽ എല്ലിൻ കഷണങ്ങൾ കണ്ടെത്തി

തലയോലപറമ്പ്​: തലയോലപറമ്പ്​ മാത്യു കൊലക്കേസിൽ ​പൊലീസ്​ നടത്തിയ പരിശോധനയിൽ എല്ലിൻ കഷണങ്ങൾ കണ്ടെത്തി. എന്നാൽ ഇത്​ കൊല്ലപ്പെട്ട മാത്യുവി​െൻറ തന്നെയാണോ എന്ന്​ സ്​ഥിരീകരിച്ചിട്ടില്ല. ഇന്ന​ലെ പരിശോധന നടത്തിയ വാണിജ്യ സമുച്ചയത്തിന്​ സമീപത്തെ പുരയിടത്തിൽ നിന്നാണ്​ എല്ലിൻ കഷ്​ണങ്ങൾ കണ്ടെത്തിയത്​. ഫോറൻസിക്​ പരിശോധനക്ക്​ ശേഷ​ം മാത്ര​മെ കൊല്ലപ്പെട്ട മാത്യുവി​​െൻറതാണോ ശരീരാവശിഷ്​ടങ്ങളെന്ന്​ സ്​ഥരീകരിക്കാൻ സാധിക്കുകയുള്ളു എന്ന്​ പൊലീസ്​ അറിയിച്ചു.

എട്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്നു പറയുന്ന  കാലായില്‍ കെ.വി. മാത്യു(44) വിന്‍െറ  ശരീരാവശിഷ്ടങ്ങള്‍ക്കായി ഇന്നലെ  പൊലീസ്​ തലയോലപറമ്പിൽ തിരച്ചിൽ നടത്തിയിരുന്നു എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ബുധനാഴ്ച രാവിലെ മുതല്‍ ഇരുട്ടും വരെ പൊലീസ് മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന്​ 44 വയസ്സായിരുന്നു​ മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം  ചെട്ടിയാംവീട്ടില്‍ അനീഷുമായാണ്​  (38) പൊലീസ് തെളിവെടുപ്പ് നടത്തിയത്​. അനീഷി​െൻറ  പിതാവി​​െൻറ വെളിപ്പെടുത്തലി​െൻറ അടിസ്​ഥാനത്തിൽ മാത്യവു​െൻറ മകൾ നൈസി നൽകിയ പരാതിയെ തുടർന്നാണ്​  അനീഷുമായെത്തി പൊലീസ്​ ഇന്നലെ പരിശോധന നടത്തിയത്​. നൈസിയും അനീഷി​െൻറ പിതാവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്​ വന്നിരുന്നു.
  
കൊല്ലപ്പെട്ട മാത്യുവി​െൻറ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും അനീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കുമെന്നാണ്​ പൊലീസ്​ പറയുന്നത്​.
 

Tags:    
News Summary - Thalyolaparmbu murder case police get some evidance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.