തലശേരി-മാഹി ബൈപ്പാസ്: പിതൃത്വം ഏറ്റെടുക്കും മുൻപ് ചരിത്രം അറിയ​ണമെന്ന് നാട്ടുകാർ...

ഒടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. ഇപ്പോഴിതാ പാലത്തി​െൻറ പിതൃത്വം ഏറ്റെടുത്ത് വിവിധ കക്ഷികൾ രംഗത്തെത്തുകയാണ്. എന്നാൽ, നാട്ടുകാർക്ക് പറയാനുള്ളത് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂമി ഏറ്റെടുത്തതി​നെ തുടർന്ന് അനുഭവിച്ച ദുരിതങ്ങളുടെ തീരാ കഥയാണ്. ആനുകൂല്യം ലഭിക്കാതെ തങ്ങളുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാത്തതിനെ തുടർന്നുള്ള കണ്ണീനുഭവങ്ങൾ ഏറെയാണ്. ഇ​പ്പോഴിതാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഭരണപക്ഷവും ​​പ്രതിപക്ഷവുമെന്നില്ലാതെ അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വടകര പാർലമെൻറ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണണൻ ഇതിനകം തന്നെ ബൈപ്പാസിലൂടെ പ്രചാരണ ജാഥ നടത്തി കഴിഞ്ഞു. വൈകാതെ എൽ.ഡി.​എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും പ്രചാരണത്തിനായി ബൈപ്പാസിലെത്തും. ഇൗ സാഹചര്യത്തിൽ നാട്ടുകാർ പറയുന്നത് ചരിത്രം അറിയണമെന്നാണ്... നാടി​െൻറ സ്വപ്‌ന പദ്ധതി പൂർത്തിയായ ഘട്ടത്തിലും അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് ഭൂമി വിട്ടുനൽകിയവർ നഷ്ട‌പരിഹാര തുക ലഭിക്കുന്നത് സംബന്ധിച്ച് കോടതിയിൽ തർക്ക വിഷയത്തിലാണ്.

ചരിത്രമിങ്ങ​നെ:

1977-ൽ ആലോചന തുടങ്ങിയ അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡ് എന്ന ആശയത്തിൽ തുടങ്ങി തലശേരി-മാഹി ബൈപ്പാസ് റോഡായ പദ്ധതി ഇന്ന് യാഥാർത്ഥ്യമായി. ജനവാസ കേന്ദ്രങ്ങളിലൂടെ ഭൂമി അളന്ന് സ്ഥലം തിട്ടപെടുത്തുമ്പോൾ വലിയ പ്രതിക്ഷേധങ്ങളും എതിർപ്പുകളും നേരിട്ടിരുന്നു. അന്ന് കേന്ദ്രവും കേരളവും ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാറായിരുന്നു. സ്ഥലനിർണയം നടത്തി 41 വർഷത്തിന് ശേഷമാണ് ഭൂമി ഏറ്റെടുത്തത്. അത്രയും കാലം വീടുകളും സ്ഥലങ്ങളും മരവിച്ച് നിൽക്കുകയായിരുന്നു. കൈമാറാനോ, വില്പന നടത്താനോ പുതുക്കി പണിയാനോ അനുമതി ഇല്ലായിരുന്നു. വസ്‌തുകൾ പണയപ്പെടുത്തി വായ്‌പ വാങ്ങാൻ കഴിയാതെ നരകയാതനകൾ അനുഭവിച്ചിട്ടുണ്ട് പ്രദേശത്തെ ജനങ്ങൾ. താമസിക്കുന്ന വീടുകളുടെ തറയിലും മുറ്റത്തും മുളച്ചുപൊങ്ങിയ ചെടികൾ വളർന്ന് പന്തലിച്ച് വൻ മരങ്ങളായി മാറിയിരുന്നു ചിലയിടങ്ങളിൽ.

ഭാർഗവീ നിലയം പോലെ മരവിച്ച ഭൂമിയിൽ താമസിച്ചിരുന്ന പല യുവതീയുവാക്കളുടെ കല്ല്യാണം പോലും മുടങ്ങി. ഇതോടെ, ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുതരില്ല എന്ന നിലപാടുമായി 18.6കിലോമീറ്റർ പദ്ധതി പ്രദേശത്ത് വിവിധ ഇടങ്ങളിലായി ശക്തമായ കർമ്മസമിതികൾ പിറന്നു. ഇതിനിടെ, ഭൂഉടമകൾ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിച്ചത് കാലതാമസത്തിന് ഇടയാക്കി. 1856ലെ ബ്രിട്ടിഷു കാരുടെ കാലത്തുളള നിയമ നടപടി ക്രമങ്ങൾ വെച്ചാണ് ഭൂമിഏറ്റെടുക്കൽ നടത്തിയത് തുച്ഛമായ നഷ്ട‌പരിഹാരം കൊണ്ട് ഭൂമി വിട്ടുതരില്ല എന്ന വാദം ശക്തമായി.

2011ൽ വി.എസ്. അച്ചുതാനന്തൻ സർക്കാരാണ് പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം പരിഗണിച്ചത് .തുടർന്ന് 2015ൽ എൻ.ഡി.എ. സർക്കാർ ദേശീയപാത സ്ഥലമേറ്റെടുക്കലിന് നഷ്ടപരിഹാരം കൊടുക്കുന്നതിന് നിയമം പരിഷ്കരിച്ചു. ഹൈകോടതിയിൽ കേസ് നിലനിൽക്കേ പോണ്ടിച്ചേരി സർക്കാരും കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാരും ഭൂമി ഉടമകളുമായി അനുരജ്ഞന ശ്രമങ്ങൾ നടത്തിയിരുന്നു .

1977ൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോൾ കേന്ദത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുളള ജനതാ സർക്കാറും കേരളത്തിൽ കെ. കരുണാകര​െൻറ നേതൃത്വത്തിൽ ഉളള സർക്കാറും ആയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുത്ത് പ്രവർത്തി തുടങ്ങുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ.സർക്കാറും കേരളത്തിൽ പിണറായി വിജയ​െൻറ നേതൃത്വത്തിലുളള സർക്കാറുമായി.

തലശ്ശേരി-മാഹി ബൈപാസ് നാടിന് സമര്‍പ്പിച്ചു

ത​ല​ശ്ശേ​രി: നി​റ​ഞ്ഞൊ​ഴു​കി​യ ജ​ന​ത്തെ സാ​ക്ഷി​യാ​ക്കി ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു. നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള മ​ല​ബാ​റു​കാ​രു​ടെ കാ​ത്തി​രി​പ്പാ​ണ് സ്വ​പ്ന​പാ​ത യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ വി​രാ​മ​മാ​യ​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തോ​ടെ ബൈ​പാ​സ് വ​ഴി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. ത​ല​ശ്ശേ​രി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​യി​ര​ങ്ങ​ളാ​ണ് ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചോ​നാ​ട​ത്ത് ഒ​രു​ക്കി​യ സ​ദ​സ്സി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശേ​ഷം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ​യും സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ​ബി​ള്‍ ഡെ​ക്ക​ര്‍ ബ​സി​ൽ ബൈ​പാ​സ് റോ​ഡി​ലൂ​ടെ സ​വാ​രി ന​ട​ത്തി. ചോ​നാ​ട​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് ബൈ​പാ​സ് അ​വ​സാ​നി​ക്കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ടെ​ത്തി തി​രി​ച്ചു​മാ​യി​രു​ന്നു അ​വ​രു​ടെ യാ​ത്ര. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യ​ത്.ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മു​ഴ​പ്പി​ല​ങ്ങാ​ട് മു​ത​ല്‍ കോ​ഴി​ക്കോ​ട് അ​ഴി​യൂ​ര്‍വ​രെ 18.6 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ബൈ​പാ​സ്. ധ​ര്‍മ​ടം, ത​ല​ശ്ശേ​രി, എ​ര​ഞ്ഞോ​ളി, തി​രു​വ​ങ്ങാ​ട്, കോ​ടി​യേ​രി, ചൊ​ക്ലി, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന​ത്. 1516 കോ​ടി രൂ​പ​യി​ലേ​റെ ചെ​ല​വി​ട്ടാ​ണ് ബൈ​പാ​സി​ന്റെ നി​ര്‍മാ​ണം. പാ​ല​യാ​ടു​നി​ന്ന് തു​ട​ങ്ങി ത​ല​ശ്ശേ​രി നി​ട്ടൂ​ർ ബാ​ലം വ​ഴി 1170 മീ​റ്റ​ര്‍ നീ​ളു​ന്ന പാ​ലം ഉ​ള്‍പ്പെ​ടെ നാ​ലു വ​ലി​യ പാ​ല​ങ്ങ​ള്‍, അ​ഴി​യൂ​രി​ല്‍ റെ​യി​ല്‍വേ മേ​ല്‍പാ​ലം, നാ​ലു വ​ലി​യ അ​ണ്ട​ര്‍പാ​സു​ക​ള്‍, 12 ലൈ​റ്റ് വെ​ഹി​ക്കി​ള്‍ അ​ണ്ട​ര്‍പാ​സു​ക​ള്‍, അ​ഞ്ചു സ്‌​മോ​ള്‍ വെ​ഹി​ക്കി​ള്‍ അ​ണ്ട​ര്‍പാ​സു​ക​ള്‍, ഒ​രു വ​ലി​യ ഓ​വ​ര്‍പാ​സ് എ​ന്നി​വ ത​ല​ശ്ശേ​രി- മാ​ഹി ബൈ​പാ​സി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

ച​ട​ങ്ങി​ൽ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ന്‍.​കെ. ര​വി (ധ​ര്‍മ​ടം), എം.​പി. ശ്രീ​ഷ (എ​ര​ഞ്ഞോ​ളി) വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Thalassery-Mahe Bypass to be opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.