തലശ്ശേരി നിട്ടൂർ ബാലത്തിൽ പാലത്തി​െൻറ ബീമുകൾ തകർന്നത്​ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിർമൽ സാഥേയും സംഘവും പരിശോധിക്കുന്നു

തലശ്ശേരി -മാഹി ബൈപാസ്: പാലത്തി​െൻറ ബീമുകളുടെ തകർച്ച; അന്വേഷണം തുടങ്ങി

തലശ്ശേരി: തലശ്ശേരി -മാഹി ബൈപാസി‍​െൻറ നിട്ടൂർ ബാലത്തിൽ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തി‍​െൻറ ബീമുകൾ തകർന്നുവീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിർമൽ സാഥേയും സംഘവും വ്യാഴാഴ്ച അപകടസ്ഥലം സന്ദർശിച്ചു. വേലിയേറ്റത്തിൽ ബീമി​െൻറ താങ്ങിന് ഇളക്കം സംഭവിച്ചതിനാലാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

വിശദമായ അന്വേഷണത്തിൽ മാത്രമേ യഥാർഥ കാരണം കണ്ടെത്താനാവൂ. നാല് ബീമുകൾ തകർന്നതിനാൽ ഒരു കോടിയുടെ നഷ്​ടമുണ്ടായതായി കണക്കാക്കുന്നു. ഇൗ മാസം 18നാണ് പാലത്തിന് അവസാനമായി ബീമുകൾ വാർത്തത്. പാലത്തി​െൻറ കരാറുകാരായ പെരുമ്പാവൂർ ഇ.കെ.കെ കൺസ്ട്രക്​​ഷൻസ് ഗ്രൂപ്പി‍​െൻറ പ്രോജക്ട് ഡയറക്ടർ എൻ.പി. സുരേഷും ഇന്നലെ അപകടസ്ഥലത്തെത്തി പരി​േശാധന നടത്തി.

തൂണിന് മുകളിൽ സ്ഥാപിച്ച നാലു ബീമുകളാണ് തകർന്ന് പുഴയിൽ പതിച്ചത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. ബൈപാസിലെ ഏറ്റവും നീളമുള്ള പാലമാണിത്. 43 മീറ്റർ വീതം നീളമുള്ള ബീമുകൾ പരസ്പരം ബന്ധിച്ചിരുന്നു. ഒരെണ്ണം ഇളകിയതോടെ നാലും ഒന്നിന് പിറകെ ഒന്നായി വീണു.

പാലം പണിയുന്നതി‍​െൻറ സൗകര്യത്തിനായി പുഴയിൽ മണ്ണിട്ട് നികത്തി നേരത്തേ ബണ്ട് കെട്ടി താൽക്കാലിക റോഡ്​ പണിതിരുന്നു. ചതുപ്പിൽ കെട്ടിപ്പൊക്കിയ ബണ്ടിനടിയിലൂടെ മണ്ണൊലിച്ചുപോയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ലെന്നും ഇതുകാരണം തൂണുകൾക്ക് ഇളക്കവും െചരിവും വന്നതാണ് സ്ലാബുകൾ വീഴാനിടയായതെന്നുമാണ് അനുമാനം.

പൈലിങ്ങിൽ സംഭവിച്ച അപാകതയാണ് കാരണമെന്ന്​ആക്ഷേപമുണ്ട്. എന്നാൽ, ഇതിന് മതിയായ തെളിവില്ല. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്​ തൊഴിലാളികളും മീൻപിടിത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. തൊഴിലാളികൾ ഭക്ഷണം കഴിക്കാനും മീൻപിടിത്തക്കാർ പോയതിനാലും വൻ ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ് ധർമടം പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടമുണ്ടായ സാഹചര്യത്തിൽ പാലം പൂർവസ്ഥിതിയിലാക്കാൻ ഇനി മാസങ്ങൾതന്നെ വേണ്ടിവന്നേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.