കണ്ണൂർ: കവർച്ചക്കേസിൽ നിരപരാധിയായ പ്രവാസി താജുദ്ദീനെ പിടികൂടാൻ പൊലീസ് ആശ്രയിച്ചത് ഉൗഹമൊഴിയായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. നടപടികൾക്ക് അവലംബമാക്കിയ സാക്ഷിമൊഴികളൊന്നും വിശ്വാസയോഗ്യമായിരുന്നില്ലെന്നും ചക്കരക്കല്ല് എസ്.െഎക്ക് തെറ്റുപറ്റിയെന്നും ഡിവൈ.എസ്.പി പി.പി. സദാനന്ദൻ തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എസ്.െഎക്കെതിരായ നടപടി എന്താവണമെന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജു ജോസഫിനെ നിയോഗിച്ചു. നിയമസഭയിൽ ഇതുസംബന്ധിച്ച് ചോദ്യത്തിന് മറുപടി പറയും മുമ്പ് നടപടിയുണ്ടാവണമെന്നാണ് ജില്ല പൊലീസ് മേധാവി നൽകിയ നിർദേശം.
സംഭവത്തെ തുടർന്ന് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിൽനിന്ന് കണ്ണൂർ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ എസ്.െഎ ബിജുവിനെ സസ്പെൻഡ്ചെയ്യാനോ ഇൻക്രിമെൻറ് തടയാനോ ആണ് സാധ്യതയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, താജുദ്ദീൻ കോടതിയെ സമീപിച്ചാൽ സസ്പെൻഡ് ചെയ്യുന്നതിന് പുറമെ കേസെടുേക്കണ്ടിയും വരും. സി.സി.ടി.വി ദൃശ്യത്തിൽ കണ്ട ആളുമായി സാമ്യമുള്ള ആളുണ്ടെന്ന് കതിരൂർ പുല്ല്യോെട്ട ജയരാജ് സ്ഥിരീകരിക്കയും അയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് പരാതിക്കാരി താജുദ്ദീനാണ് പ്രതിയെന്ന് ഉറപ്പിച്ചു. സാക്ഷികളായി വേറെ അഞ്ചുപേരുടെ മൊഴിയും താജുദ്ദീനെതിരെ രേഖപ്പെടുത്തി. ഇൗ സംഭവത്തിെൻറ തൊട്ടടുത്തദിവസം എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ച കേസിലെ പരാതിക്കാരിയും തിരിച്ചറിഞ്ഞതായി വിവരം രേഖപ്പെടുത്തി. സി.സി.ടി.വി ദൃശ്യം താജുദ്ദീെൻറ മകന് കാണിച്ച് അത് ‘ഉപ്പയാവാം’ എന്ന് സംശയം പ്രകടിപ്പിച്ചതും തെളിവായി നിരത്തി.
കേസിന് അനുകൂലമായ ഇൗ സാഹചര്യ തെളിവുകളുണ്ടായിരിക്കെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉത്തമവിശ്വാസത്തിലുള്ള കൃത്യനിർവഹണം തന്നെയാണ് എന്ന് ഡിൈവ.എസ്.പിയുടെ അന്വേഷണറിപ്പോർട്ടിലുണ്ട്. പക്ഷെ, അത്രമാത്രം ഉറപ്പിക്കാൻ പറ്റുന്ന വ്യക്തത സി.സി.ടി.വി ദൃശ്യത്തിനില്ലെന്ന ഡിവൈ.എസ്.പിയുടെ ശാസ്ത്രീയമായ നിഗമനങ്ങളാണ് താജുദ്ദീെൻറ നിരപരാധിത്വത്തിന് വഴി തെളിച്ചത്. മകളുടെ നിക്കാഹ് കഴിഞ്ഞതിെൻറ തിരക്കിനിടയിൽ ഒരാൾ ഇത്തരമൊരു കൃത്യംചെയ്യുേമാ എന്നാണ് ഡിവൈ.എസ്.പി ഒന്നാമതായി പരിശോധിച്ച് ഉറപ്പുവരുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് താജുദ്ദീൻ സംഭവദിവസം രാത്രി 11.45ന് കതിരൂരിലെ പന്തൽഷോപ്പിലും ഉക്കാഷ്മൊട്ടയിലെ ബ്യൂട്ടിഷ്യെൻറ വീട്ടിലും പോയതായി മൂന്നുപേരിൽനിന്ന് ഡിവൈ.എസ്.പി തെളിവ് ശേഖരിച്ചു. സംഭവദിവസം താജുദ്ദീൻ 12.15ന് വീട്ടിലാണെന്ന വാദം സ്ഥിരീകരിക്കാൻ ഫോൺ ലൊക്കേഷൻ സ്ഥിരീകരിക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.