തിരുവനന്തപുരം: തായ്‍ലന്റ് അംബാസിഡർ പട്ടറാത്ത് ഹോങ്ടോങ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്‌ലന്റും തമ്മിൽ സഹകരിക്കാൻ അംബാസിഡർ സന്നദ്ധത അറിയിച്ചു. രണ്ടു നാടുകളും തമ്മിൽ ദീർഘകാലത്തെ വ്യാപാര, സാംസ്‌കാരിക ബന്ധം നിലനിൽക്കുന്നുണ്ട്.
ഈ ബന്ധത്തെ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. യാത്രാ സൗകര്യങ്ങൾ വർധിപ്പിച്ചും പുതിയ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഊർജ്ജ രംഗങ്ങളിലെ സഹകരണവും ഊർജ്ജിതമാക്കേണ്ടതുണ്ട്. ഇവയിലൂന്നിയ ഒരു ദീർഘകാല സഹകരണബന്ധം രൂപപ്പെടുത്താൻ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.