Posted On
date_range Updated On
date_range സുധാകരനും ശോഭക്കുമെതിരെ പരാതി നല്‍കിയെന്ന് നന്ദകുമാര്‍; ‘വോട്ടെടുപ്പിന് തലേന്നും ജയരാജനുമായി സംസാരിച്ചു’
കൊച്ചി: ഇ.പി. ജയരാജൻ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചർച്ച സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ച കെ. സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാര്‍. ഇരുവരും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഡി.ജി.പിക്കും പാലാരിവട്ടം പൊലീസിനും പരാതി നല്‍കിയത്.
അതിനിടെ, വോട്ടെടുപ്പിന് തലേദിവസവും താൻ ഇ.പി. ജയരാജനുമായി സംസാരിച്ചതായി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നമ്പര്‍ ബ്ലോക് ചെയ്യാന്‍ ജയരാജനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ നിമിഷം വരെ ബ്ലോക് ചെയ്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.