തിരുവനന്തപുരം: സ്കൂൾ പാഠപുസ്തക വിതരണവും അച്ചടിയും അവതാളത്തിലായതോടെ കെ.ബി.പി.എസിന് നൽകാനുള്ള കുടിശ്ശിക തുക കൊടുത്തുതീർക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. 2010-11 അധ്യയനവർഷം മുതലുള്ള അച്ചടി ഇനത്തിൽ 75 കോടിയോളമാണ് കൊടുക്കാനുള്ളത്. കുടിശ്ശിക കുമിഞ്ഞതോടെ കെ.ബി.പി.എസ് ഇടയുകയും പഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിെൻറ അച്ചടിയും വിതരണവും അവതാളത്തിലാകുകയും ചെയ്തു. ഇതോടെ കഴിഞ്ഞ അധ്യയന വർഷത്തെ കുടിശ്ശിക ഇനത്തിൽ അഞ്ചരക്കോടി അനുവദിക്കാൻ ശനിയാഴ്ച സർക്കാർ ഉത്തരവായി.
കഴിഞ്ഞവർഷത്തെ പ്രിൻറിങ് ചാർജ് ഇനത്തിൽ നൽകാനുള്ള ഒമ്പതരക്കോടിക്ക് ഫിനാൻസ് വകുപ്പിെൻറ അനുമതിയും ആയിട്ടുണ്ട്. ഇത് അടുത്ത ദിവസം തന്നെ കൈമാറും. 2015-16, 16-17 അധ്യയന വർഷങ്ങളിൽ പേപ്പർ വാങ്ങിയ ഇനത്തിൽ 24 കോടി നൽകാനുണ്ട്. ഇൗ തുക അനുവദിക്കാൻ സ്റ്റേഷനറി വകുപ്പ് പേപ്പറിെൻറ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഇൗ റിപ്പോർട്ട് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുെണ്ടന്നും പരിശോധിച്ച് തുക അനുവദിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
അവശേഷിക്കുന്ന 35 കോടിയോളം രൂപ കഴിഞ്ഞ സർക്കാറിെൻറ കാലത്തുള്ളതാണ്. അച്ചടി സംബന്ധിച്ചുണ്ടാക്കിയ കരാറിലെ ധാരണപ്പിശകുകളാണ് തുക അനുവദിക്കുന്നതിന് തടസ്സം. കെ.ബി.പി.എസിെൻറ ജില്ല ഹബ്ബുകളിലെ െചലവുകൾ കരാർ പ്രകാരം സർക്കാർ വഹിക്കേണ്ടതില്ല. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ ഇൗ തുക അനുവദിച്ചിട്ടുണ്ട്. ഇതിലെ സാേങ്കതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ ഇൗ തുക അനുവദിക്കാൻ കഴിയുകയുള്ളൂ. ഇൗ വർഷത്തെ പാഠപുസ്തക അച്ചടിക്കായി സർക്കാർ ഇതിനകം 75 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 62 കോടിയുടെ കണക്കാണ് കെ.ബി.പി.എസ് സമർപ്പിച്ചത്. അവശേഷിക്കുന്ന 13 കോടിക്കുള്ള കണക്ക് സമർപ്പിക്കുന്ന മുറക്ക് ആവശ്യമായ തുക അനുവദിക്കുമെന്നും മന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
അതേസമയം, ക്ഷാമം നേരിട്ട എൽ.പി, യു.പി ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഞായറാഴ്ച മുതൽ സ്കൂളുകളിൽ ഏറെക്കുറെ എത്തിച്ചതായി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിനകം ഇവയുടെ വിതരണം പൂർത്തിയാകും. കെ.ബി.പി.എസിലെ ബൈൻഡിങ് മെഷീൻ തകരാറും ഒാണത്തിന് ജീവനക്കാർ ഒന്നടങ്കം അവധിയിൽ പോയതും പുസ്തക അച്ചടി പ്രതിസന്ധിയിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.