റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശം: ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി

ആലുവ: മൊഫിയക്ക് നീതി തേടി സമരം നടത്തിയതിന് അറസ്‌റ്റിലായവർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച്​ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായി അൻവർ സാദത്ത് എം.എൽ.എ. സി.പി.എം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് ആലുവ പാലസിൽ തങ്ങുന്ന മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് ഇത​ടക്കമുള്ള പരാതി എം.എൽ.എ ഉന്നയിച്ചത്.

സി.പി.ഐ നേതാക്കളായ ഡി. രാജയും ആനി രാജയും ചൂണ്ടക്കാട്ടിയതുപോലുള്ള അദൃശ്യ ഇടപെടലുകൾ പൊലീസ് സേനയിൽ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺവിവരങ്ങൾ പരിശോധിക്കണം. സംഭവദിവസം പൊലീസ് സ്‌റ്റേഷനിൽ ആരൊക്കെ സന്ദർശി​െച്ചന്നും അന്വേഷിക്കണം.

തീവ്രവാദബന്ധം ആരോപിക്കപ്പെട്ടവരുടെ ഭാവിജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുന്ന റിമാൻഡ്​ റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ നീക്കണം. സമരവുമായി ബന്ധപ്പെട്ട മറ്റ് കള്ളക്കേസുകളും റദ്ദാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Terrorist: CM says role of top officials can be investigated - anwar sadath mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.