ഭീകരാക്രമണ സാധ്യത: കേരളത്തിലും ജാഗ്രത നിർദേശം

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേന മുന്നറിയിപ്പി​​​െൻറ പശ്ചാത്തലത്തി ൽ കേരളത്തിൽ അതി ജാഗ്രത പുലർത്താൻ സംസ്​ഥാന പൊലീസ്​ മേധാവി ലോക്​നാഥ് ബെഹ്റ ജില്ല പൊലീസ്​ മേധാവികൾക്ക്​ നിർദ േശം നൽകി.

ബസ്​ സ്​റ്റാൻഡുകൾ, റെയിൽവേ സ്​റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ ്​ഥലങ്ങളിലും ജാഗ്രത പുലർത്തും. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്​ഥലങ്ങളിലും ആഘോഷവേദികൾക്ക്​ സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും.

സംശയാസ്​പദ സാഹചര്യങ്ങളോ വസ്​തുക്കളോ ശ്രദ്ധയിൽപെട്ടാൽ 112 എന്ന നമ്പറിലോ ഡി.ജി.പിയുടെ കൺേട്രാൾ റൂമിലോ (0471 2722500) അറിയിക്കണം.

ഓണാഘോഷങ്ങളുടെ ഭാഗമായി അനിഷ്​ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്​ മഫ്തിയിലും യൂനിഫോമിലും കൂടുതൽ പൊലീസിനെ നിയോഗിച്ചു. തന്ത്രപ്രധാന കേ​ന്ദ്രങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും രാവിലെയും വൈകീട്ടും പൊലീസ്​ പരിശോധന നടത്തും. ഗുജറാത്ത് തീരത്ത്​ തീവ്രവാദികൾ എത്തിയെന്ന് സംശയിക്കുന്ന ആളൊഴിഞ്ഞ ബോട്ട് കണ്ടെത്തിയതിനെ തുടർന്നാണ്​ ജില്ലയിലും സംസ്ഥാന പൊലീസ് മേധാവി ജാഗ്രത നിർദേശം നൽകിയത്.

റെയിൽവേ സ്​റ്റേഷനിൽ ബോംബ് സ്‌ക്വാഡി​​െൻറയും ഡോഗ് സ്‌ക്വാഡി​​െൻറയും നേതൃത്വത്തിൽ പരിശോധന നടത്തും. കലക്ടറേറ്റിലും പ്രധാന ഓഫിസുകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. കോട്ടയം റെയിൽവേ സ്​റ്റേഷനിലടക്കം വിവിധസ്ഥലങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഉത്രാടപ്പാച്ചിലിൽ കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ മഫ്തിയിലും യൂനിഫോമിലും പൊലീസ് നിരീക്ഷണം ഏർ​പ്പെടുത്തി.

Tags:    
News Summary - Terror Attack: Alert in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.