കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യങ്ങൾക്ക് ഇടക്കാല അനുമതി; പിൻഭാഗത്തെ ചില്ലുകളും പരസ്യം കൊണ്ട് മറക്കില്ല

ന്യൂഡൽഹി: കേരള റോഡ് ട്രാൻസ്​പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബസുകളിൽ പരസ്യം ചെയ്യുന്നത് വിലക്കിയ കേരള ഹൈകോടതി വിധി സുപ്രീംകോടതി സ്​റ്റേ ചെയ്തു. സുപ്രീംകോടതി നിർദേശപ്രകാരം ബസുകളിലെ പരസ്യങ്ങൾക്കുള്ള വ്യക്തമായ പദ്ധതി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വി. ഗിരി സമർപ്പിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ആശ്വാസകരമായ ഇടക്കാല വിധി.

പൊതുജനങ്ങളുടെ ശ്രദ്ധ തെറ്റാത്ത തരത്തിലുള്ള പദ്ധതിയാണതെന്ന് അഡ്വ. ഗിരി വാദിച്ചു. ഈ പദ്ധതി പരിശോധിച്ച് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട ബെഞ്ച് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ​ഹൈകോടതി വിധി സ്റ്റേ ചെയ്തു. കെ.എസ്.ആർ.ടി.സി സമർപ്പിച്ച പദ്ധതി പ്രകാരം ബസുകളുടെ മുൻഭാഗത്തെ ചില്ലിൽ പരസ്യമുണ്ടായിരിക്കില്ല.

പിൻഭാഗത്തെ ചില്ലുകളും പരസ്യം കൊണ്ട് മറക്കില്ല. പിറകിലെ പരസ്യം നിയമപരമായ അറിയിപ്പുകൾ മറക്കാത്ത തരത്തിലായിരിക്കും. ഇരുവശങ്ങളിലും പരസ്യങ്ങളുണ്ടാകും. മോട്ടോർ വാഹന നിയമം അനുവദിക്കുന്നതാണ് വാഹനങ്ങളിലെ പരസ്യമെന്നും ഗിരി ബോധിപ്പിച്ചു.

Tags:    
News Summary - Temporary permission for advertisement on KSRTC buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.