ക്ഷേ​ത്രം വ​ക 75 ല​ക്ഷ​ത്തി​ന്‍റെ സ്​​പോ​ൺ​സ​ർ​ഷി​പ്പ്​; ‘അ​മ്മ’​യി​ൽ ക​രാ​ർ വി​വാ​ദം

കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ’അ​മ്മ’ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​നെ ചൊ​ല്ലി വി​വാ​ദം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന്​ ​ക​ട​വ​ന്ത്ര രാ​ജീ​വ്​​ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ടൈ​റ്റി​ൽ സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ ഏ​റ്റെ​ടു​ത്ത​ത്​ ദ​ല്ലാ​ൽ ന​ന്ദ​കു​മാ​ർ ട്ര​സ്റ്റ്​ ചെ​യ​ർ​മാ​നാ​യ വെ​ണ്ണ​ല തൈ​ക്കാ​ട്ട്​ മ​ഹാ​​ദേ​വ ക്ഷേ​ത്ര​മാ​ണ്. ന​ന്ദ​കു​മാ​റും ‘അ​മ്മ’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​നും ചേ​ർ​ന്ന്​ ഉ​ണ്ടാ​ക്കി​യ ക​രാ​റി​നെ അ​ൻ​സി​ബ ഹ​സ​ൻ എ​തി​ർ​ത്ത​താ​ണ്​ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ​

ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്. സം​ഘ​ട​ന മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും ഒ​രു മ​ത സ്ഥാ​പ​ന​ത്തി​ന്‍റെ​യും സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ സ്വീ​ക​രി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു അ​ൻ​സി​ബ​യു​ടെ നി​ല​പാ​ട്. ക്ഷേ​ത്ര​ത്തി​ന്‍റെ സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ ഉ​റ​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്​ ശ്വേ​ത മേ​നോ​നാ​ണ്. ‘അ​മ്മ’ ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ക്ട്​ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ​തി​നാ​ൽ ആ​രി​ൽ നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്​ ശ്വേ​ത മേ​നോ​ന്‍റെ വാ​ദം. സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ തു​ക​യി​ൽ 30 ല​ക്ഷം ക്ഷേ​ത്രം ന​ൽ​കി. 45 ല​ക്ഷം ഇ​നി​യും ന​ൽ​കാ​നു​ണ്ട്.

കു​ടും​ബ​സം​ഗ​മ വേ​ദി​യി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ര​സ്യം വേ​ണ്ട​വി​ധം പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ന​ന്ദ​കു​മാ​ർ ഉ​ൾ​പ്പെ​ടെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ ബാ​ക്കി തു​ക ന​ൽ​കു​ന്ന​ത്​ വൈ​കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു. അ​തേ​സ​മ​യം, ബാ​ക്കി തു​ക ന​ൽ​കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ന​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ്​ ന​ന്ദ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. 

Tags:    
News Summary - Temple's 75 Lakh Sponsorship; Contract Controversy in 'AMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.