ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റിയുടെ റിപ്പോർട്ട് ഗൗരവമായി കാണുന്നില്ല -മന്ത്രി ജലീൽ

തിരുവനന്തപുരം: ഫ​യ​ൽ അ​ദാ​ല​ത്തി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​ങ്കെ​ടു​ത്ത് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത് അ​ധി​കാ​ര പ​രി​ധി ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാണെ​ന്ന​ ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റിയുടെ റിപ്പോർട്ടിന് പ്രതികരണവുമായി മന്ത്രി കെ.ടി. ജലീൽ. ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റിയുടെ റിപ്പോർട്ടിനെ ഗൗരവമായി കാണുന്നില്ലെന്ന് കെ.ടി. ജലീൽ പറഞ്ഞു. റിപ്പോർട്ട് തയാറാക്കിയത് ഡെപ്യൂട്ടി സെക്രട്ടറിയാണ്. അതിന് താൻ മറുപടി പറയേണ്ടതില്ലെന്നും ജലീൽ വ്യക്തമാക്കി.

സർക്കാറിനോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടില്ല. ഗവർണറുടെ പരാമർശം ഗൗരവത്തോടെ പരിശോധിക്കും. ഗവർണർ ഔദ്യോഗിക അറിയിപ്പ് നൽകിയാൽ പ്രതികരിക്കും. താൻ അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാമെന്നും ജലീൽ പറഞ്ഞു.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാലും സത്യമാവില്ലെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​യ​ൽ അ​ദാ​ല​ത്തി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​ങ്കെ​ടു​ത്ത് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത് അ​ധി​കാ​ര പ​രി​ധി ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാണെ​ന്ന് ചൂണ്ടിക്കാട്ടി​ ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി റിപ്പോർട്ട് നൽകിയിരുന്നു.

ബി.​ടെ​ക് പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ന്നാം ത​വ​ണ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ അ​ദാ​ല​ത്തി​ൽ തീ​രു​മാ​നി​ച്ച​തും തു​ട​ർ​ന്ന് വി​ജ​യി​പ്പി​ച്ച​തും ച​ട്ട​വി​രു​ദ്ധ​മാ​യ​തി​നാ​ൽ വി.​സി അം​ഗീ​ക​രി​ക്ക​രു​താ​യി​രു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ച കു​റി​പ്പി​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല അ​ദാ​ല​ത്തു​ക​ളി​ൽ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക്​ ന​ൽ​കി​യ​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ളി​ൽ രാ​ജ്​​ഭ​വ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ ഫ​യ​ൽ നോ​ട്ടി​ലാ​ണ്​ സെ​ക്ര​ട്ട​റി അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പു​റ​ത്തു​വ​ന്ന രേ​ഖ​യി​ലാ​ണ്​ കു​റി​പ്പ്​ പു​റ​ത്തു​വ​ന്ന​ത്.

Tags:    
News Summary - Technical University KT Minister -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.