Posted On
date_range Updated On
date_range സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി
കരിപ്പൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്.
പുലര്‍ച്ചെ 3.30ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലെ വായു മര്‍ദത്തില്‍ വ്യതിയാനമുണ്ടാകുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനം കരിപ്പൂരില്‍ തന്നെ ഇറക്കുകയായിരുന്നു.
177 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് തകരാര്‍ പരിഹരിച്ച് രാവിലെ 7.50 ഓടെ വിമാനം യാത്ര പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.