പാമ്പുകടിയേറ്റെന്ന് തന്നോട് പറഞ്ഞില്ല -ഷഹലയുടെ പിതാവ്

സുൽത്താൻ ബത്തേരി: ക്ലാസ്​മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തിൽ അധ്യാപകരുടെ വീഴ്ച വിശദീകരിച് ച് വിദ്യാർഥിയുടെ പിതാവ്. താൻ സ്കൂളിലെത്തുന്നത് വരെ ഷഹലയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ ശ്രമിച്ചിരുന്നില്ല െന്ന് പിതാവ് അഡ്വ. അസീസ് പറഞ്ഞു. പാമ്പുകടിയേറ്റെന്ന് തന്നോട് പറഞ്ഞില്ല. കുഴിയില്‍ കാലുകുടുങ്ങിയെന്നാണ് പറഞ്ഞത്. ചികിത്സ നൽകുന്നത് താലൂക്ക് ആശുപത്രി അധികൃതർ വൈകിപ്പിച്ചതായും രക്ഷിതാവ് പറഞ്ഞു.

സംഭവം നടന്നത് മൂന്നു മണിക്കാണ്. സ്കൂളില്‍ നിന്ന് വിളിച്ചത് 3.36നും. താൻ എത്തിയ ശേഷമാണ് കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാമ്പുകടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകൾ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പറഞ്ഞു. പാമ്പുകടിക്കുള്ള മരുന്നായ ആന്‍റി വെനം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്‍റി വെനം നൽകാൻ പറ്റൂ എന്ന് ഡോക്ടർ പറഞ്ഞു.

45 മിനിറ്റോളം നിരീക്ഷണത്തിൽ നിർത്തി. ആന്‍റി വെനം കൊടുക്കണമെന്ന് താൻ നിർബന്ധിച്ചെങ്കിലും അവർ തയാറായില്ല. പിന്നീട്, മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ച് അവർ തന്നെ ആംബുലൻസ് ഏർപ്പാടാക്കി.

സ്കൂൾ അധികൃതർ സംഭവം ഗൗരവത്തിലെടുത്തിരുന്നില്ല. അതുകൊണ്ടാണ് തന്നെ വിളിക്കാൻ വൈകിയതും വാഹനം ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരുന്നതും -പിതാവ് പറഞ്ഞു.

Tags:    
News Summary - teachers did not try to get shehala hospital -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.