തളിപ്പറമ്പ്: യു.പി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസുകളിൽ പിടിയിലായ അധ്യാപകൻ റിമാൻഡിൽ. തളിപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി ചെറിയൻ മാക്കൻ ഫൈസലിനെയാണ് (52) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
അധ്യാപകനെതിരെ 25ഓളം പരാതികൾ ലഭിച്ചു. വ്യാഴാഴ്ച ലഭിച്ച അഞ്ച് പരാതികളിൽ കേസെടുത്ത പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച മാത്രം 20ഓളം പരാതികളാണ് വിദ്യാർഥികളിൽനിന്ന് ലഭിച്ചത്. ഇവയിൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്.
ക്ലാസെടുക്കുന്നതിനിടയിൽ നിരന്തരം കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. വെള്ളിയാഴ്ച വീണ്ടും കുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് ഇരുപതോളം കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്.
കൗൺസലിങ്ങിൽ വിദ്യാർഥികൾ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. ചൈൽഡ്ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.