എഴാം ക്ളാസ് വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്‍െറ ക്രൂരമര്‍ദനം; പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി

കൊട്ടാരക്കര: എഴാം ക്ളാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ വിദ്യാര്‍ഥി കലയപുരം മലയില്‍ ബഥേല്‍വില്ലയില്‍ ഏബലിനെ (12) കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഫ്രണ്ട് ഓഫിസും സന്ദര്‍ശകമുറിയും കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തു. 

വെള്ളിയാഴ്ച രാവിലെ സ്കൂളിലത്തെിയ ഏബല്‍, കൂട്ടുകാരായ ആനന്ദ്, ആല്‍ബി, ക്രിസ് എന്നിവരെ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ പാലവിള  8.15ഓടെ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ചു. കൈ കെട്ടിനില്‍ക്കാന്‍ ആവശ്യപ്പെട്ടശേഷം ചൂരല്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നത്രെ. കാരണം തിരക്കിയ വിദ്യാര്‍ഥികളോട് ‘നോ എക്സ്പ്ളനേഷന്‍, കാമറ വഴി എല്ലാം ഞാന്‍ കാണുന്നുണ്ട്’ എന്ന് മറുപടി പറഞ്ഞ് വീണ്ടും മര്‍ദിച്ചു. മര്‍ദനമേറ്റ് നടക്കാന്‍ വിഷമിച്ച വിദ്യാര്‍ഥികളോട് ക്ളാസിലെ നാല് മൂലകളിലായി നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടു. നടക്കാന്‍ വിഷമിച്ച് ഉച്ചയോടെ വീട്ടിലത്തെിയ ഏബലിനോട് രക്ഷാകര്‍ത്താക്കള്‍ വിവരം തിരക്കിയപ്പോഴാണ് മര്‍ദനവിവരം പുറത്തറിഞ്ഞത്. പിന്‍ഭാഗത്ത് അടികൊണ്ട് പൊട്ടിയ ആറ് പാടുകളുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാരും വിദ്യാര്‍ഥി സംഘടനകളും ആശുപത്രിയിലത്തെി.

 

Tags:    
News Summary - teacher tortured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.