Posted On
date_range Updated On
date_range അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വര്‍ഷം തടവ്
ഗുരുവായൂര്‍: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വര്‍ഷം തടവും 45,000 രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെയാണ് (56) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
2014 അധ്യയന വര്‍ഷാരംഭത്തിലാണ് ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയി, അഡ്വ. അമൃത എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.