Posted On
date_range Updated On
date_range കാസർകോട് കിണറിൽ കണ്ടത് മട്ടന്നൂർ സ്വദേശിയായ അധ്യാപകെൻറ മൃതദേഹം
കാസർകോട്: നഗരത്തിൽ അശ്വിനി നഗറിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെ കണ്ട മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി. പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്.
കെ.പി.എസ്.ടി.എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപനാണ് മരിച്ചതെന്ന് വ്യക്തമായത്. ഭാര്യ: രമ്യ കരിവെള്ളൂര്‍ (അധ്യാപിക). മകള്‍: ദേവനന്ദ (വിദ്യാർഥിനി). പരേതനായ അമ്പു നായര്‍-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സന്തോഷ്, ഷീല, ശാന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.