വില്ലേജ് ഓഫിസുകളിൽ നേരിട്ടും നികുതി സ്വീകരിക്കണം

തിരുവനന്തപുരം: വില്ലേജ് ഓഫിസുകളിൽ ഓൺലൈന് പുറമെ, നേരിട്ടും നികുതി അടക്കാൻ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ഓണ്‍ലൈനായും കരം അടക്കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നേരിട്ട് സ്വീകരിക്കരുതെന്ന് പറഞ്ഞിട്ടില്ല. നേരിട്ട് കരം സ്വീകരിക്കാത്ത വില്ലേജ് ഓഫിസിനെതിരെ പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഭൂമിയുടെ അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെ കേസുകളുമായി ബന്ധപ്പെട്ട് 1.28 ലക്ഷം പരാതികള്‍ നിലവിലുണ്ട്. ഡിജിറ്റല്‍ സർവേ കഴിയുന്നതോടെ പരാതികളില്‍ തീര്‍പ്പുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഉടൻ പുറപ്പെടുവിക്കും. കോന്നി താലൂക്ക് ഓഫിസിലെ കൂട്ട അവധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സ്വഭാവ രൂപവത്കരണം, അവധി ക്രമീകരണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള സമഗ്ര സര്‍ക്കുലറാകും പുറത്തിറക്കുകയെന്നും മന്ത്രി പറഞ്ഞു.

കോന്നി താലൂക്ക് ഓഫിസിലെ കൂട്ട അവധിയുമായി ബന്ധപ്പെട്ട് കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു. ലാന്‍ഡ് കമീഷണറോടും റവന്യൂ അഡീ. ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചില പുതിയ പരാതികളും ഉയര്‍ന്നിട്ടുണ്ട്. അതുകൂടി പരിശോധിക്കും. സര്‍വിസ് ചട്ടംകൂടി പരിശോധിച്ചാകും തുടര്‍നടപടി.

Tags:    
News Summary - Taxes should be collected directly in the village Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.