ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ, സംയോജിത ചരക്കുസേവന നികുതി (സി.ജി.എസ്.ടി) എന്നിവ ഇൗടാക്കില്ല. ഡിസംബർ 31 വരെയാണ് ഇളവ്.
ധനമന്ത്രാലയത്തിനു കീഴിലെ റവന്യൂ വകുപ്പ് ഇതിനായി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ദുരിതാശ്വാസ ഏജൻസികൾക്കും സർക്കാർ അംഗീകൃത സന്നദ്ധ ഏജൻസികൾക്കും നൽകുന്ന സാധനങ്ങൾക്കാണ് ഇളവ്. നികുതി, തീരുവ ഇളവിെൻറ ആനുകൂല്യം കിട്ടുന്നതിന് വ്യവസ്ഥകളുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സൗജന്യമായി കിട്ടിയ സംഭാവന ഇനങ്ങളാണെന്ന് ബന്ധപ്പെട്ട അനുമതിരേഖകളിൽ ഇറക്കുമതി നടത്തുന്ന ഏജൻസി സാക്ഷ്യപ്പെടുത്തണം.
സംസ്ഥാനത്തെ ദുരിത മേഖലയിലെ ജില്ലാ മജിസ്ട്രേറ്റിെൻറ സർട്ടിഫിക്കറ്റ് വാങ്ങണം. ഇറക്കുമതി നടത്തി ആറു മാസത്തിനു മുമ്പായി കസ്റ്റംസ് ഡപ്യൂട്ടി കമീഷണർക്കോ അസിസ്റ്റൻറ് കമീഷണർക്കോ ഇത് നൽകണം. കാലാവധി നീട്ടി നൽകേണ്ടതുണ്ടെങ്കിൽ, അതിന് അധികാരം ഇൗ ഉദ്യോഗസ്ഥർക്കാണ്.
കസ്റ്റംസ് തീരുവ, സംയോജിത ജി.എസ്.ടി എന്നിവയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ദുരിത വേളയിൽ കേരളത്തിനൊപ്പം നിൽക്കുന്ന കേന്ദ്രനിലപാടിെൻറ ഭാഗമാണ് ഇളവെന്ന് ധനമന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.