- പെേട്രാൾ, ഡീസൽ ലിറ്ററിന് രണ്ടുരൂപ വർധിച്ചു
- ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. രജിസ്ട്രേഷൻ ഫീസ് ഉയരും
- കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്ക് വർധിക്കും
- ക്വാറി ഉൽപന്നങ്ങളുടെ വില കൂടും
- കെട്ടിട നികുതിയില്‍ അഞ്ചു ശതമാനം വര്‍ധന
- സ്വകാര്യ വാഹനങ്ങൾക്ക് നികുതി കൂടും
മറ്റു പ്രധാന മാറ്റങ്ങൾ:
- പുതിയ ആദായ നികുതി ഘടന മാറും. ഏഴു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് റിബേറ്റ് ലഭിക്കും.
- മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്.സി.എസ്.എസ്) ഇരട്ടിത്തുക നിക്ഷേപിക്കാം. 15 ലക്ഷമായിരുന്ന പരിധി 30 ലക്ഷമായാണ് ഉയർത്തിയത്.
- മൂന്നു വർഷത്തിലധികമുള്ള ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്കുണ്ടായിരുന്ന നികുതി ഇളവ് ഒഴിവാക്കി.
- പോസ്റ്റ് ഓഫിസ് അക്കൗണ്ടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം
- ഹോട്ടൽ, റസ്റ്റാറന്റ്, ബേക്കറി എന്നിവയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം
ഇന്ന് ട്രഷറി ഇടപാടില്ല
തിരുവനന്തപുരം: വാർഷിക കണക്കെടുപ്പ് ദിനമായ ഏപ്രിൽ ഒന്നിന് ട്രഷറി ഇടപാട് ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.