മെയിൽ ഷോവനിസ്റ്റിക് അൽപന് കോൺഗ്രസിൽ തുടരാൻ യോഗ്യതയുണ്ടോ എന്ന് അന്നേ ചോദിച്ചതാണ് -താര ടോജോ അലക്സ്

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്ന അനിൽ കെ. ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. നിർഗുണപരബ്രഹ്മവും മെയിൽ ഷോവനിസ്റ്റിക്കുമാണ് അനിലെന്നും അത്തരം വാഴക്കുള്ള വളം ചാണകം മാത്രമാണെന്നും താര ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

‘ഡിജിറ്റൽ മീഡിയയുടെ തലപ്പത്ത് ഇരുത്താൻ ഈ നിർഗുണപരബ്രഹ്മത്തെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ എന്ന് 2019ൽ ചോദിച്ചതാണ്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ മേധാവികളായ സ്ത്രീകൾക്ക് വർക്കിങ് റിപ്പോർട്ട് നൽകാൻ സൗകര്യമില്ല എന്ന് അയാൾ തുറന്നടിച്ചപ്പോൾ ഈ മെയിൽ ഷോവനിസ്റ്റിക് (പുരുഷ മേധാവിത്വം) അൽപന് കോൺഗ്രസ് എന്ന ജനാധിപത്യ പാർട്ടിയിൽ തുടരാൻ പോലും യോഗ്യതയുണ്ടോ എന്ന് 2021ൽ പിന്നെയും ചോദിച്ചതാണ്. 2023ൽ ഗുജറാത്ത് കലാപത്തിൽ മോദി എന്ന വർഗ്ഗീയവാദിയെ ന്യായീകരിക്കുവാൻ ശ്രമിച്ചപ്പോൾ കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ച് കോൺഗ്രസിൽ നിന്ന് ഓടിച്ചു വിടാൻ എന്താണ് മാർഗ്ഗം എന്ന് അവസാനമായി ചോദിച്ചു. കാരണം അങ്ങനെയുള്ള വാഴക്കുള്ള വളം ചാണകം മാത്രമാണ്’ -താര തുറന്നടിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

2019ൽ ഈ നിർഗുണപരബ്രഹ്മത്തെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ഡിജിറ്റൽ മീഡിയയുടെ തലപ്പത്ത് ഇരുത്താൻ എന്ന് ചോദിച്ചതാണ്...

2021ൽ ദക്ഷിണേന്ത്യ കോൺഗ്രസ് ഡിജിറ്റൽ മീഡിയയുടെ തലപ്പത്ത് രണ്ടു വനിതകൾ സ്ഥാനമേറ്റപ്പോൾ തനിക്ക് മുകളിൽ പ്രതിഷ്ഠിച്ച സ്ത്രീകൾക്ക് വർക്കിങ് റിപ്പോർട്ട് നൽകാൻ സൗകര്യമില്ല എന്ന് അയാൾ തുറന്നടിച്ചപ്പോൾ ഈ Male Chouvinistic അൽപ്പന് കോൺഗ്രസ്സ് എന്ന ജനാധിപത്യ പാർട്ടിയിൽ ഇനി തുടരാൻ പോലും യോഗ്യതയുണ്ടോ എന്ന് പിന്നെയും ചോദിച്ചതാണ്..

2023ൽ ഗുജറാത്ത് കലാപത്തിൽ മോദി എന്ന വർഗ്ഗീയവാദിയെ ന്യായീകരിക്കുവാൻ ശ്രമിച്ചപ്പോൾ... കരണകുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ച് കോൺഗ്രസിൽ നിന്ന് ഓടിച്ചു വിടാൻ എന്താണ് മാർഗ്ഗം എന്ന് അവസാനമായി ചോദിച്ചു. കാരണം അങ്ങനെയുള്ള വാഴക്കുള്ള വളം ചാണകം മാത്രമാണ്.

So, earlier the better.

Good Riddence and go to hell Anil Antony.

Tags:    
News Summary - Tara Tojo Alex against anil k antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.