താനൂരിൽ യുവാവി​െൻറ കൊലപാതകം ആസൂത്രിതം; കഴുത്തറുത്തത്​ ഭാര്യ, ​തലക്കടിച്ചത്​ കാമുകൻ

താനൂർ: തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ (40) തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്​ ആസൂത്രിതമായെന്ന്​ പൊലീസ്​. സംഭവത്തിൽ ഭാര്യ ചെട്ടിപ്പടി സ്വദേശിനി സൗജത്തിനെ (31) താനൂർ സി.ഐ എം.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തു. കൊല നടത്തിയശേഷം കാമുകൻ ഒാമച്ചപ്പുഴ കൊളത്തൂർ ഹൗസിൽ ബഷീർ (40) മംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്ക്​ കടന്നതായി പൊലീസിന്​ വിവരം ലഭിച്ചു. കണ്ണൂരിൽനിന്നാണ്​ ഇയാൾ ടിക്കറ്റ്​ എടുത്തത്​. കൃത്യത്തിന്​ സഹായം ചെയ്​ത തെയ്യാല സ്വദേശിയായ 24കാര​നെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കാസർകോട്ട്​​ വിദ്യാർഥിയായ ഇയാളുടെ കാറിലാണ്​ ബഷീർ നാട്ടിലെത്തിയത്​.

മുൻകൂട്ടി പദ്ധതിയിട്ടതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട്​ പറഞ്ഞു. കാമുകനൊത്ത് ജീവിക്കാനാണ് കൊല നടത്തിയതെന്നും തലക്കടിയേ​െറ്റങ്കിലും ഭർത്താവി​​​​െൻറ ഞരക്കം കേട്ടതോടെ മരണം ഉറപ്പാക്കാൻ കഴുത്തറുത്തത്​ താനാണെന്നും സൗജത്ത്​ മൊഴി നൽകി. സവാദിനെ കൊലപ്പെടുത്താൻ വിദേശത്തായിരുന്ന ബഷീർ രണ്ട് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. മത്സ്യത്തൊഴിലാളിയായ സവാദ്​ ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്​ രാത്രി 11ഒാടെയാണ്​. വൈദ്യുതിയില്ലാത്തതിനാൽ ഇളയ മകൾ ഷജില ഷെറിനോടൊപ്പം വീടി​​​​െൻറ വരാന്തയിലാണ്​ കിടന്നത്​. ഇൗ വിവരം മൊബൈലിലൂടെ സൗജത്ത്​ കാമുകനെ അറിയിച്ചു. ഇതനുസരിച്ച്​ 12.30ഒാടെ ക്വാർട്ടേഴ്സിൽ എത്തിയ ഇയാൾക്ക്​ വാതിൽ തുറന്നുകൊടുത്തത്​ സൗജത്താണ്​.

ഉറങ്ങിക്കിടന്ന സവാദിനെ പ്രതി മരവടികൊണ്ട് തലക്കടിച്ചു. ശബ്​ദം കേട്ട് ഉണർന്ന് നിലവിളിച്ച മകളെ സൗജത്ത്​ മുറിയിലാക്കി വാതിൽ പൂട്ടി. പിന്നീട്,​ തിരിച്ചെത്തിയ​േപ്പാൾ ഭർത്താവിന്​ ജീവനുണ്ടെന്ന്​ കണ്ട്​ കത്തിയെടുത്ത് കഴുത്തറുത്തു. ഇതിനിടെ, കാമുകനെ രക്ഷപ്പെടാനും സഹായിച്ചു. തുട​ർന്ന്​​​ പുറത്തിറങ്ങി സൗജത്ത്​ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കറുത്ത ഷർട്ടിട്ട ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്ന മകളുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ​വെള്ളിയാഴ്​ച രാവിലെ ഖബറടക്ക ചടങ്ങുകൾക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തി​​​​െൻറ ചുരുളഴിഞ്ഞത്. സംഭവത്തിൽ തനിക്ക് പങ്കി​െല്ലന്ന നിലപാടിൽ സൗജത്ത്​ ഉറച്ചുനിന്നെങ്കിലും പൊലീസ്​ തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനാവാതെ കുറ്റം ഏറ്റുപറയുകയായിരുന്നു. ദമ്പതികൾക്ക്​ ഷജില ഷെറിനെ കൂടാതെ മൂന്ന്​ മക്കൾ കൂടിയുണ്ട്​.

1. കൊല്ലപ്പെട്ട സവാദ്​, 2. സംഭവസ്​ഥലത്ത്​ തടിച്ചുകൂടിയ നാട്ടുകാർ


കാമുകനൊത്ത് കഴിയാൻ ഇല്ലാതാക്കിയത്​ ഭർത്താവിനെ
താനൂർ: അഞ്ചുടിയിലെ തറവാട് വീട്ടിൽ കഴിഞ്ഞിരുന്ന സവാദും കുടുംബവും ക്വാർ​േട്ടഴ്​സിലേക്ക്​ മാറി താമസം ആരംഭിച്ചതോടെയാണ്​ ഭാര്യ സൗജത്ത്​ പ്രതി ബഷീറുമായുള്ള ബന്ധം തുടങ്ങുന്നത്. ഈ ബന്ധം അതിരുവിട്ടതോടെ നാട്ടുകാർ ഇടപെട്ട്​ പ്രശ്നങ്ങൾ പറഞ്ഞുതീർത്തു. ഇനി ഇത്തരം ബന്ധമുണ്ടാകി​െല്ലന്ന്​​ അന്ന്​ സൗജത്ത്​ ഉറപ്പ്​ നൽകിയിരുന്നു. മക്കളെയോർത്താണ് എല്ലാം ക്ഷമിക്കാൻ സവാദ് തയാറായത്. മത്സ്യത്തൊഴിലാളിയായ സവാദ് ഒഴിവുദിവസങ്ങളിൽ മറ്റ്​ ജോലികളും ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.

എന്നാൽ, കാമുകനുമായുള്ള ബന്ധം സൗജത്ത് വീണ്ടും തുടരുകയായിരുന്നു. ഒന്നിച്ചുകഴിയാനാണ് സൗജത്തും കാമുകൻ ബഷീറും ചേർന്ന് ആസൂത്രിത കൊലപാതകം നടത്തിയത്. വിദേശത്തായിരുന്ന ബഷീർ രണ്ടുദിവസത്തെ അവധിക്ക് നാട്ടിലെത്തിയാണ് കൃത്യം നടത്തി മടങ്ങിയത്. ബുധനാഴ്ച രാത്രി കൊല നടത്താൻ പദ്ധതിയി​െട്ടങ്കിലും സവാദ് ഉറങ്ങാൻ വൈകിയതിനാൽ അത് നടന്നില്ല. വ്യാഴാഴ്ച പുലർച്ചയാണ് സവാദിനെ കൊലപ്പെടുത്തുന്നത്. ഭർത്താവുമൊത്ത് ജീവിക്കാൻ താൽപര്യമി​െല്ലന്നും കാമുകനൊത്ത് ജീവിക്കാനാണ് കൃത്യം നടത്തിയതെന്നുമാണ് സൗജത്ത് മൊഴി നൽകിയത്. പൊലീസി​​​​െൻറ പഴുതടച്ച അന്വേഷണമാണ്​ കൊലപാതകത്തി​​​​െൻറ ചുരുളഴിച്ചത്​. സൗജത്തി​​​​െൻറ അറസ്​റ്റ്​ വിവരം അറിഞ്ഞതോടെ നിരവധി ആളുകളാണ് പൊലീസ്​ സ്​റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്.

Tags:    
News Summary - Tanur Savad Murder, Wife Arrested-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.