താനൂർ ബോട്ടുദുരന്തം: സ്രാങ്ക് അറസ്റ്റിൽ

താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ തൂവൽ തീരം ബോട്ടപകടത്തിൽ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശൻ അറസ്റ്റിലായി. താനൂരിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ബോട്ടുടമ നാസർ, രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം, മറ്റൊരു സഹോദരന്റെ മകൻ വാഹിദ്, സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സ്രാങ്ക് ദിനേശൻ അറസ്റ്റിലായതോടെ ബോട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾക്ക് വ്യക്തത വരും. ബോട്ടിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, എത്ര ആളുകൾ ഉണ്ടായിരുന്നു, അപകടത്തിനിടയാക്കിയ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

കേസിലെ മുഖ്യപ്രതി ബോട്ടുടമ നാസറിനെ ചൊവ്വാഴ്ച 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് തിരൂർ സബ്ജയിലിലേക്ക് മാറ്റിയിരുന്നു. 

Tags:    
News Summary - Tanur boat disaster: Srank arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.