താനൂർ ബോട്ട് ദുരന്തം: ഒരാൾ കൂടി പിടിയിൽ

മലപ്പുറം: താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ബോട്ട് ജീവനക്കാരൻ സവാദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കം ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്.

പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്. ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരന്‍റെ മകൻ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റിയിരുന്നു.

ജുഡീഷ്യൽ കമീഷൻ സ്ഥലം സന്ദർശിച്ചു

താ​നൂ​ർ: ബോ​ട്ട് ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ ത​ല​വ​ൻ റി​ട്ട. ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ അ​പ​ക​ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ അ​നൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​നൂ​രി​ലെ​ത്തി​യ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ ഉ​ച്ച​യോ​ടെ​യാ​ണ് തൂ​വ​ൽ​തീ​ര​ത്തെ​ത്തി​യ​ത്. അ​പ​ക​ട സ്ഥ​ല​വും ബോ​ട്ടും പ​രി​ശോ​ധി​ച്ച അ​ദ്ദേ​ഹം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു​ശേ​ഷം ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന​റി​യി​ച്ചു.

നി​യ​മ, സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രെ​ക്കൂ​ടി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മൂ​ന്നം​ഗ ക​മീ​ഷ​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്.

താനൂർ അപകടം: ബേപ്പൂർ തുറമുഖ ഓഫിസിൽ പരിശോധന

ബേ​പ്പൂ​ർ: താ​നൂ​ർ ബോ​ട്ട​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​പ്പൂ​ർ തു​റ​മു​ഖ കാ​ര്യാ​ല​യ​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​രീ​ക്കോ​ട് പൊ​ലീ​സാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി.​ഐ എം. ​അ​ബ്ബാ​സ് അ​ലി, സി.​പി.​ഒ​മാ​രാ​യ സ​നൂ​പ്, വി​നോ​ദ്, അ​നി​ല, സി​സി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടു​ക​ളു​ടെ​യും മ​റ്റ് ജ​ല​യാ​ന​ങ്ങ​ളു​ടെ​യും ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് സീ​നി​യ​ർ പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ വി.​വി. പ്ര​സാ​ദി​ൽ​നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ചു.

താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ സ്വ​മേ​ധ​യാ വി​ഷ​യം പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​സെ​ടു​ക്കാ​ൻ ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ മ​ല​പ്പു​റം ക​ല​ക്ട​റി​ൽ​നി​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​രീ​ക്കോ​ട് പൊ​ലീ​സ് ബേ​പ്പൂ​ർ തു​റ​മു​ഖ ഓ​ഫി​സി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത നി​യ​മ​പ്ര​കാ​രം ബോ​ട്ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തെ സീ​നി​യ​ർ പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​റാ​ണ് സ്വീ​ക​രി​ക്കു​ക. തു​ട​ർ​ന്ന് ര​ജി​സ്റ്റ​റി​ങ് അ​തോ​റി​റ്റി​യാ​യ ആ​ല​പ്പു​ഴ പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്ക് അ​യ​ക്കും. ര​ജി​സ്റ്റ​റി​ങ് അ​തോ​റി​റ്റി​യാ​ണ് ബോ​ട്ട് പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വേ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക. സ​ർ​വേ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. എ​ന്നാ​ൽ, താ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ‘അ​റ്റ്ലാ​ന്റി​ക്’ ബോ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നി​ല്ല. പൊ​ന്നാ​നി തു​റ​മു​ഖ​ത്തി​ന്റെ കൂ​ടി ചു​മ​ത​ല ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തെ സീ​നി​യ​ർ പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​റാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ബേ​പ്പൂ​ർ പോ​ർ​ട്ട് ഓ​ഫി​സ​റാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ അ​ശ്വ​നി പ്ര​താ​പ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 21നാ​ണ് ക്യാ​പ്റ്റ​ൻ സി​ജോ ഗോ​ർ​ഡ​സ് പോ​ർ​ട്ട് ഓ​ഫി​സ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Tags:    
News Summary - Tanur boat disaster: One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.