മീനാക്ഷി, മാരിയമ്മ
Posted On
date_range Updated On
date_range മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
വഞ്ചിയൂര്‍: പൊങ്കാലയിടാനെത്തിയ ഭക്തയുടെ അഞ്ചു പവന് സ്വര്‍ണ മാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗര്‍ ഡോര്‍ നമ്പര്‍ -23ല്‍ അന്തോണിയമ്മയുടെ മക്കളായ മീനാക്ഷി (34), മാരിയമ്മ (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഞായറാഴ്ച ഉച്ചക്ക് നഗരത്തിൽ പൊങ്കാലയര്‍പ്പിച്ച, പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ താമസിക്കുന്ന ശ്യാമളയുടെ (70) മാല പൊട്ടിച്ചെടുത്ത് ഓടിയ സഹോദരിമാരെയാണ് പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് വഞ്ചിയൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. യുവതികളുടെ പേരില്‍ മറ്റു പല സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.