എൽ.ഡി.എഫ്​ കാലത്തെ ഭേദഗതി മറയാക്കി എക്സൈസ്; ഡെപ്യൂട്ടി കമീഷണർമാർ അനുമതി നൽകിയത്​ 488 ബാറുകൾക്ക്

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ കൊ​ണ്ടു​വ​ന്ന നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ മ​റ​വി​ൽ എ​ക്​​സൈ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ ക​ഴി​ഞ്ഞ 10​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ അ​നു​വ​ദി​ച്ച​ത്​ 488 ബാ​റു​ക​ൾ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ടു​ത്തു​ക​ള​യാ​ൻ സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രു​ടെ​യും എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​റു​ടേ​യും അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മെ​ന്നു ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും എ​ക്​​സൈ​സ്​ മ​ന്ത്രി എം. ​ലി​ജു​വും വ്യ​ക്​​ത​മാ​ക്കു​ന്ന​ത്​.

എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​റേ​റ്റി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​ൻ ഔ​ദ്യോ​ഗി​ക ​വെ​ബ്​​സൈ​റ്റി​ലു​ൾ​പ്പെ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ മൂ​ന്ന്​ ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്ക്​ ബാ​ർ ലൈ​സ​ൻ​സും എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​ പു​തി​യ ബാ​റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഈ ​നീ​ക്കം. എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ നി​യ​മ​ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളാ​ണ്​ ഇ​തി​ന്​ വ​ഴി​വെ​ച്ച​തെ​ന്നാ​ണ്​ മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

2014ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ്​ ഫൈ​വ് സ്റ്റാ​ർ ക്ലാ​സി​ഫി​ക്കേ​ഷ​നു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്ര​മാ​യി ബാ​ർ ലൈ​സ​ൻ​സ് പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ മു​മ്പ്​ ര​ണ്ട് സ്റ്റാ​റോ അ​തി​ൽ കൂ​ടു​ത​ലോ ക്ലാ​സി​ഫി​ക്കേ​ഷ​നു​ണ്ടാ​യി​രു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​ഥ​വാ എ​ഫ്.​എ​ൽ-3 ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം 730 ബാ​റു​ക​ളു​ണ്ടാ​യി​രു​ന്ന​തി​ൽ​നി​ന്ന് 2016ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ർ എ​ണ്ണം 29 ആ​യി ചു​രു​ങ്ങി. ബാ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച​വ ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ അ​ധി​കാ​ര​ത്തി​ലേ​റി​യ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ 2017 ജൂ​ൺ 23നാ​ണ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്. ബാ​റു​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള്ള ഈ ​ഭേ​ദ​ഗ​തി പ്ര​കാ​രം 2014 മാ​ർ​ച്ച്‌ 31ന് ​ബാ​ർ ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്ന​തും പി​ന്നീ​ട് ന​ഷ്ട​പ്പെ​ട്ട​തു​മാ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് വീ​ണ്ടും ബാ​ർ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. ഫൈ​വ് സ്റ്റാ​ർ എ​ന്ന​തി​നു​പ​ക​രം ത്രീ​സ്റ്റാ​ർ ക്ലാ​സി​ഫി​ക്കേ​ഷ​ൻ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് ബാ​ർ ലൈ​സ​ൻ​സ് ല​ഭി​ച്ചു​തു​ട​ങ്ങി. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​ക്സൈ​സ് ജി​ല്ല​ത​ല മേ​ധാ​വി​ക​ളാ​യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ഭേ​ദ​ഗ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് ബാ​ർ ലൈ​സ​ൻ​സ് പു​തു​ക്ക​ല​ല്ല, ഫ​ല​ത്തി​ൽ പു​തി​യ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന ഭേ​ദ​ഗ​തി​യാ​യി മാ​റി​യെ​ന്ന​താ​ണ്​ വ​സ്തു​ത.

ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് 410 ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ്​ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. ഇ​തേ നി​യ​മ​ഭേ​ദ​ഗ​തി ഉ​പ​യോ​ഗി​ച്ചാ​ണ്​ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ 78 ഹോ​ട്ട​ലു​ക​ൾ​ക്കു​ൾ​പ്പെ​ടെ ലൈ​സ​ൻ​സ് ല​ഭി​ച്ച​ത്. പ​ത്ത്​ വ​ർ​ഷം കൊ​ണ്ട് നി​യ​മ ഭേ​ദ​ഗ​തി ഉ​പ​യോ​ഗി​ച്ച് 488 ബാ​ർ ലൈ​സ​ൻ​സു​ക​ൾ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ ന​ൽ​കി​യെ​ന്ന് സ​ർ​ക്കാ​ർ രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തി​നി​ടെ, ബാ​റു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സീ​റാം സാ​ബ​ശി​വ​റാ​വു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ മാ​ത്ര​മേ മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ളൂ. വി​ശ​ദ റി​പ്പോ​ർ​ട്ടാ​ണ്​ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags:    
News Summary - 488 Bar Licenses Granted using LDF Amendment: Kerala Govt to Strip Deputy Commissioners' Powers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.