ശ്രീകണ്ഠപുരം: കണ്ണൂർ ശ്രീകണ്ഠപുരത്ത് തമിഴ്നാട് സ്വദേശിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സുന്ദരാമാൾ (69) ആണ് മരിച്ചത്. പുഴ കര കവിഞ്ഞ ഒഴുകി വീടിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി അബദ്ധത്തിൽ ഈ വെള്ളക്കെട്ടിൽ വീണാതാകാം എന്നാണ് നിഗമനം.
രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠപുരം പൊലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ പുഴകൾ കര കവിഞ്ഞൊഴുകി മലയോര മേഖലയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.