കോയമ്പത്തൂർ: കേരളത്തിൽ ഇറച്ചിക്കോഴിക്ക് സംസ്ഥാന സർക്കാർ വിലനിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ തമിഴ്നാട്ടിൽനിന്നുള്ള കടത്ത് കുറഞ്ഞു. വ്യാഴാഴ്ച തമിഴ്നാട്ടിൽ ഇറച്ചിക്കോഴിക്ക് സംഭരണവില 101 രൂപയും ചില്ലറ വിൽപന 110 രൂപയുമായിരുന്നു. തോൽ നീക്കാത്ത കോഴിയിറച്ചിക്ക് 186 രൂപയും തോൽ നീക്കിയതിന് 211 രൂപയുമാണ് ഇൗടാക്കിയത്. മിക്ക റീെട്ടയിൽ കടകളിലും കോഴിയിറച്ചി 230 രൂപക്കാണ് വിറ്റത്. തമിഴ്നാട്ടിൽ ഇറച്ചിക്കോഴി വില കൂടിയതിനാൽ ഇവിടെനിന്ന് കേരളത്തിലേക്കുള്ള ഇറച്ചിക്കോഴി കടത്ത് കുറഞ്ഞിരിക്കയാണ്. ആഴ്ചതോറും 30 ലക്ഷം ഇറച്ചിക്കോഴികളാണ് കേരളത്തിലേക്ക് കൊണ്ടുപോയിരുന്നത്. ഇപ്പോൾ മൂന്നുലക്ഷം കോഴികൾ പോലും അതിർത്തി കടക്കുന്നില്ലെന്ന് ഫാമുടമകൾ അറിയിച്ചു. ഇറച്ചിക്കോഴികൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഉൽപാദനം കുറക്കാനും പൗൾട്രി ഫാമുടമകൾ ആലോചിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ വില കുറക്കാനും ഇവർ നിർബന്ധിതരാവുമെന്നാണ് വ്യാപാരകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.