മോദി സി.ബി.ഐയെ ഉപയോഗിക്കുന്നത​ുപോലെ പിണറായി വിജിലൻസിനെ ഉപയോഗിക്കുന്നു -ടി. സിദ്ധീഖ്​

കോഴിക്കോട്​: രാഷ്​ട്രീയമായി എതിർക്കുന്നവരെ നിശബ്​ദമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐയും എൻഫോഴ ്​സ്​മ​​െൻറിനെയും ഉപയോഗിക്കുന്നതുപോലെയാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വിജിലൻസിനെ ഉപയോഗിക്കു ന്നതെന്ന് കോൺഗ്രസ്​ നേതാവ്​​ ടി. സിദ്ധീഖ്​. പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണെന്ന്​ ആദ്യം പറഞ്ഞത്​ സി.പി.ഐ ആ ണെന്നും ടി. സിദ്ധീഖ്​ ഫേസ്​ബുക്കിൽ കുറിച്ചു​.

Full View

കെ.എം. ഷാജി എം.എൽ.എക്കെതിരെ ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു കേസ്​ ഇന്ന്​ ഉയർന്നുവരുന്നു. ​അന്വേഷണം പ്രഖ്യാപിക്കുന്നു. ഇൗ പകപോക്കൽ രാഷ്​ട്രീയം അരി ആഹാരം കഴിക്കുന്നവർക്ക്​ മനസിലാകു​െമന്നും ഇതുകണ്ട്​ പ്രതിപക്ഷം ഭയന്ന്​ ഒളിച്ചോടു​െമന്ന്​ കരുതേണ്ടെന്നും ടി. സിദ്ധീഖ്​ ഫേസ്​ബുക്കിൽ കുറിപ്പിൽ പറയുന്നു.

ടി.സിദ്ധിഖിൻെറ പോസ്​റ്റിൻെറ പൂർണ്ണ രൂപം

പിണറായി വിജയൻ മുണ്ടുടുത്ത മോഡി എന്ന് പറഞ്ഞത്‌ സിപിഐ ആണു, അതിനു ഏറ്റവും പുതിയ ഉദാഹരണം. രാഷ്ട്രീയമായി എതിർക്കുന്നവരെ നിശബ്ദമാക്കാൻ മോഡി Enforcement Directorate, CBI എന്നിവ ഉപയോഗിക്കുമ്പോൾ കേരളത്തിൽ വിജിലൻസിനെ ഉപയോഗിച്ച്‌ പിണറായി വിജയനും. ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു കേസ്‌ ഉയർന്ന് വരുന്നു, അന്വേഷണം പ്രഖ്യാപിക്കുന്നു. ഈ പകപോക്കൽ രാഷ്ട്രീയം അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാകും സർ. ഇതൊന്നും കണ്ട്‌ പ്രതിപക്ഷം പേടിച്ച്‌ ഒളിച്ചോടുമെന്ന് ആരും മനപ്പായസമുണ്ണണ്ട... ആരോപണങ്ങൾ ഉയരുമ്പോൾ മടിയിൽ കനമുണ്ടെന്ന് ഈ അന്വേഷണം പ്രഖ്യാപിക്കൽ ഉറപ്പിക്കുന്നുണ്ട്‌...​

Tags:    
News Summary - T Siddique on Vigilance case Against K.M. Shaji -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.