കൽപറ്റ: ഉരുൾ ദുരന്തത്തിൽ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന ഒരുപാടു കാര്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെയുണ്ടെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഉരുൾ ദുരന്തം നടന്ന മേപ്പാടി ഉൾപ്പെടുന്ന കൽപറ്റ നിയോജക മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ ആദ്യദിവസം മുതൽ ആശ്വാസ നടപടികളുമായി മുന്നിലുണ്ട്. ‘റീസ്റ്റോര്‍’ എന്ന പേരിൽ മേപ്പാടിയിൽ അതിജീവിതർക്ക് വസ്ത്രങ്ങൾ ആവശ്യാനുസരണം എടുത്തുകൊണ്ടുപോകാനുള്ള ഷോപ്പ് തുറന്നു, വിവിധ യൂനിവേഴ്സിറ്റികളുമായി നേരിൽ സംസാരിച്ച് വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പുവരുത്തി, ‘റിവൈവ് വയനാട്’ എന്ന പേരില്‍ കൽപറ്റയില് പ്രത്യേക ഓഫിസ് സംവിധാനം തുടങ്ങി.
സര്‍ക്കാറുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് എപ്പോഴും നടത്തുന്നത്. പ്രവാസികൾ, ബിസിനസുകാർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെട്ട് ദുരിതബാധിതർക്ക് സഹായം എത്തിക്കാനായി. എന്നാൽ, ഒരു ജനപ്രതിനിധി എന്ന നിലയില്‍ കേരളത്തിലെയും, കേന്ദ്രത്തിലെയും വിവിധ വകുപ്പ് മന്ത്രിമാര്‍ക്കുൾപ്പെടെ നൽകിയ പ്രധാന നിവേദനങ്ങൾക്കും പരാതികൾക്കും മറുപടി പോലുമുണ്ടായില്ല.
നിയമസഭയില്‍ രണ്ട് അടിയന്തര പ്രമേയം കൊണ്ടുവന്നു. എന്നിട്ടും പരിഹാരമില്ലാതെ വന്നപ്പോഴാണ് കലക്ടറേറ്റ് മാര്‍ച്ചിന് നേതൃത്വം കൊടുത്തത്. അന്നാണ് അടിയന്തര മന്ത്രിസഭാ യോഗത്തില്‍, ദിനബത്തയും കിറ്റും വീണ്ടും തുടരാന്‍ തീരുമാനിച്ചത്. സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന ഒരുപാടു കാര്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.