കോഴിക്കോട് തീപിടിത്തം: കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റ് കൊടുക്കാൻ പോലും കോര്‍പ്പറേഷന് സാധിച്ചില്ല -ടി. സിദ്ദീഖ്

കോഴിക്കോട്: നഗരമധ്യത്തിലെ തീപിടിത്തത്തിൽ കോർപറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റ് ചോദിച്ചിട്ട് കൊടുക്കാന്‍പോലും കോര്‍പ്പറേഷന് സാധിച്ചില്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

നഗരത്തിലെ തീപ്പിടിത്തത്തിന്റെ ഉത്തരവാദിത്വം കോര്‍പ്പറേഷനാണ്. വലിയ അപകടമാണ് ഉണ്ടായത്. ഇങ്ങനെ കെട്ടിടം പണിയാന്‍ ആരാണ് അനുമതി കൊടുത്തത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പണം വാങ്ങി ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്‍ കൂട്ടുനിന്നു. പണം കിട്ടിയാല്‍ മുതലാളിമാര്‍ക്ക് എന്തുസൗകര്യവും ചെയ്തുകൊടുക്കാന്‍ മടിക്കാത്ത കോര്‍പ്പറേഷനാണ് കോഴിക്കോട്ടുള്ളത്. വളരുന്ന ഒരു നഗരത്തെ ഇല്ലാതാക്കിയത് ഈ ഭരണസംവിധാനമാണെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി.

Tags:    
News Summary - T Siddique about Kozhikode Bus Stand Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.