സഭാ ഭൂമിയിടപാട്: ഇടനിലക്കാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് 

കൊച്ചി: സീറോ മലബാർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഭൂമിയിടപാടിലെ ഇടനിലക്കാരൻ സാജു വർഗീസിന്‍റെ വീട്ടിലും കാക്കനാട് ആസ്ഥാനമാ‍യ വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. രാവിലെ ആരംഭിച്ച 13 സ്ഥലങ്ങളിലെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുന്നു. 

ഇടപാടിൽ സഭക്ക് പകരം ഭൂമി നൽകിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കൽ ജോസ്, കാക്കനാട് വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങൾ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്‍റെ കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ജഡ്. 

അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വിൽക്കാനാണ് ഇടനിലക്കാരൻ സാജു വർഗീസിനെ ഏൽപിക്കുന്നത്. എന്നാൽ, 27 കോടി രൂപക്ക് ഭൂമി വിൽപന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം. അതിനാൽ, ഇടപാടിലെ പണം എവിടെ എന്ന ചോദ്യമാണ് സീറോ മലബാർ സഭയെയും മാർ ജോർജ് ആലഞ്ചേരിയെയും പ്രതി സ്ഥാനത്ത് നിർത്താൻ വഴിവെച്ചത്.  

Tags:    
News Summary - Syro Malabar Sabha Land Issues: Income tax Dept Conduct Raid -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.