സിറോ മലബാർ സഭ സിനഡ്: വൈദികരുടെ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ സഭ മാധ്യമ കമീഷൻ

കൊച്ചി: സിറോ മലബാർ സഭ സിനഡ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട വൈദികരുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെ സഭ മാധ്യമകമീഷൻ. തെറ്റിദ്ധാരണജനകമായ അഭിപ്രായപ്രകടനങ്ങൾ ചില കോണുകളിൽനിന്ന്​ ഉയരുന്നത് അപലപനീയമാണെന്ന് വൈദികരെ പരാമർശിക്കാതെ കമീഷൻ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സിനഡി​െൻറ മൂന്നിലൊന്ന് പിതാക്കന്മാർ എതിർത്തിട്ടും ഭൂരിപക്ഷ തീരുമാനം നിർബന്ധിതമായി നടപ്പാക്കി എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. സിനഡൽ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് അത് പ്രകടമാക്കാൻ കാനോനിക മാർഗങ്ങൾ അവലംബിക്കാൻ അവസരമുണ്ട്.

എന്നാൽ, അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേർന്നതല്ല. ഇത്തരം പ്രചാരണത്തിൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പാലിക്കണം. സിനഡൽ തീരുമാനത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നടത്തരുത്​.

കുർബാനയർപ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ സഭാതലത്തിൽ ഒതുക്കിനിർത്തണമെന്നും മാധ്യമവിശകലനത്തിന് വിധേയമാക്കേണ്ടതല്ലെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Syro Malabar Church Synod: Church Media Commission against the expressions of the clergy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.