226 സ്വിസ് പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി

കൊച്ചി: ലോക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ 164 പേർ അടക്കം 226 സ്വിസ് പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വിസ് എയർ വിമാനത്തിലാണ് സൂറിച്ചിലേക്ക് മടങ്ങിയത്.

കോൽക്കത്തയിൽ കുടുങ്ങിയ 62 സ്വിസ് പൗരന്മാരുമായാണ് പ്രത്യേക വിമാനം കൊച്ചിയിലെത്തിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് മുഴുവൻ യാത്രക്കാരുടെയും വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു.

യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.

Tags:    
News Summary - Swiss citizens airlifted from Kochi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.