പാലക്കാട്: നോട്ട് പ്രതിസന്ധിയുടെ മറവില്‍, സൈ്വപിങ് മെഷീനുകള്‍ സ്ഥാപിക്കാനും ഇവയുടെ വാടകയിനത്തിലും സ്വകാര്യ വാണിജ്യബാങ്കുകള്‍ ഇടപാടുകാരെ പിഴിയുന്നു. കറന്‍സി നിരോധനത്തെതുടര്‍ന്ന് വ്യാപാര, വ്യവസായ മേഖലയിലുള്ളവര്‍ വന്‍തോതില്‍ മെഷീനുകള്‍ക്കായി ബാങ്കുകളിലത്തെിയതോടെയാണ് സ്വകാര്യബാങ്കുകള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സൈ്വപിങ് മെഷീനുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളുടെ ഇരട്ടിയാണ് വിവിധ സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്നത്. സര്‍വിസ് പ്രൊവൈഡര്‍ കമ്പനിക ളെ ഉപയോഗിച്ചാണ് ബാങ്കുകള്‍ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നത്. അപേക്ഷകരുടെ എണ്ണം കുമിഞ്ഞതോടെ എസ്.ബി.ഐയില്‍ സ്ഥാപിച്ച് നല്‍കാന്‍ പത്തുമുതല്‍ 15 ദിവസംവരെ എടുക്കുന്നുണ്ട്.
എസ്.ബി.ഐ മൂന്ന് തരം മെഷീനുകള്‍ നല്‍കുന്നുണ്ട്. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ചുള്ള പി.എസ്.ടി.എന്‍, ഡെസ്ക്ടോപ് ജി.പി.ആര്‍.എസ്, പോര്‍ട്ടബിള്‍ വയര്‍ലെസ് ജി.പി.ആര്‍.എസ് എന്നിവയാണിവ. പി.എസ്.ടി.എന്‍ മെഷീന് എസ്.ബി.ഐ വാടക ഈടാക്കുന്നില്ല.
എന്നാല്‍, ചില സ്വകാര്യ ബാങ്കുകള്‍ ഇതിന് പ്രതിമാസം 300 രൂപ തോതില്‍ ഈടാക്കുന്നു. പോര്‍ട്ടബിള്‍ ജി.പി.ആര്‍.എസിന് എസ്.ബി.ഐ പ്രതിമാസം 400 രൂപ വാടക ഈടാക്കുമ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ 600 മുതല്‍ 1200 രൂപ വരെയാണ്. ശരാശരി ബാലന്‍സ് ഒരു ലക്ഷം അക്കൗണ്ടിലുണ്ടെങ്കില്‍ വാടക ഈടാക്കില്ളെന്ന വ്യവസ്ഥയില്‍നിന്ന് എസ്.ബി.ഐ പിന്‍വാങ്ങിയിട്ടുണ്ട്.
സൈ്വപിങ് ചാര്‍ജായി എസ്.ബി.ഐ അക്കൗണ്ടിലത്തെുന്ന തുകയുടെ 1.5 ശതമാനവും സേവനനികുതിയും ഈടാക്കുമ്പോള്‍ ചില സ്വകാര്യബാങ്കുകള്‍ ഈടാക്കുന്നത് രണ്ട് ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.