അരിവില പിടിച്ചുനിര്‍ത്താന്‍ സുവര്‍ണ മസൂരി എത്തി

തിരുവനന്തപുരം: അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വഴി ഇറക്കുമതി ചെയ്യുന്ന ബംഗാള്‍ അരി കേരളത്തിലത്തെി. 800 മെട്രിക് ടണ്‍ സുവര്‍ണ മസൂരി അരിയാണ് വെള്ളിയാഴ്ച കൊച്ചി തുറമുഖത്തത്തെിയത്. 2500 മെട്രിക് ടണ്‍ അരിയാണ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍െറ കണ്‍സോര്‍ട്യം വഴി വാങ്ങുന്നത്. ഇതില്‍ 1700 മെട്രിക് ടണ്‍ അരി മാര്‍ച്ച് പത്തിനകം എത്തും. ഇതോടെ പൊതുവിപണിയില്‍ അരിയുടെ വില പിടിച്ചുനിര്‍ത്തനാകുമെന്നാണ് പ്രതീക്ഷയെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 500 പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേനെ തിങ്കളാഴ്ച മുതല്‍ അരി ലഭിക്കും. കിലോക്ക് 25 രൂപ നിരക്കില്‍ ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ വീതമാണ് തുടക്കത്തില്‍ ലഭ്യമാകുക. പിന്നീടിത് 10 കിലോയായി ഉയര്‍ത്തും. റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയായിരിക്കും വിതരണം. കിലോക്ക് 27 രൂപ വില വരുന്ന അരി രണ്ടു രൂപ നഷ്ടം സഹിച്ചാണ് പ്രാഥമിക സംഘങ്ങള്‍ വിതരണം ചെയ്യുക.

സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച 100 കോടിയുടെ കണ്‍സോര്‍ട്യം സംരംഭിച്ച അരിയാണ് വിപണിയിലത്തെുന്നത്. പ്രാഥമിക സംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്കൊപ്പം തെരഞ്ഞെടുത്ത ത്രിവേണി സ്റ്റോറുകളിലൂടെയും അരി ലഭിക്കും. ആദിവാസി, മത്സ്യത്തൊഴിലാളി മേഖലക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയാണ് അരി വിതരണത്തിനുള്ള സംഘങ്ങള്‍ തെരഞ്ഞെടുക്കുക.തിങ്കളാഴ്ച വൈകീട്ട് ഏഴിന് സഹകരണ അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Tags:    
News Summary - swarna masuri rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.