സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നതെന്ന് പി.സി. ജോർജ്

കോട്ടയം: സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭയപ്പെടുത്തുന്നതെന്ന് പി.സി. ജോർജ്. സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അത് നിഷേധിക്കാന്‍ സാധിക്കില്ല. താൻ തെറ്റുകാരനല്ലെന്ന് സ്വന്തം പാർട്ടിക്കാരെ വിശ്വസിപ്പിക്കാനാണ് പിണറാ‍യി ശ്രമിക്കുന്നത്. സത്യം എന്തെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും ജോർജ് പറഞ്ഞു.

പിണറായി വിജയന് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ.പി. ജയരാജനാകാനാണ് സാധ്യത. പിന്നെയൊരാള്‍ എസ്.ഡി.പി.ഐക്കാരന്‍ കെ.ടി ജലീലാണെന്നും ജോര്‍ജ് പരിഹസിച്ചു.

ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ താൻ രണ്ടാം പ്രതിയാണ്. എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ല. സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു എന്നതാണ് താന്‍ ചെയ്ത കുറ്റം. സരിത നായരെ താൻ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്‌നമെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.

ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നാണ് തനിക്കെതിരായ കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഒരായിരം കേസെടുക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തുന്ന പ്രസ്താവനക്കെതിരെ കേസ് എടുക്കാനാണെങ്കില്‍ കേരളത്തില്‍ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും പി.സി ജോർജ് ചോദിച്ചു.

Tags:    
News Summary - Swapna Suresh's statement frightens CM Pinarayi Vijayan -PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.