പി.സി. ജോർജ്, സ്വപ്ന സുരേഷ്

സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തി; സ്വപ്ന സുരേഷും പി.സി. ജോർജും പ്രതികൾ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളിൽ സ്വപ്ന സുരേഷ്, പി.സി. ജോർജ് എന്നിവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

കെ.ടി. ജലീൽ എം.എൽ.എ നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്വർണകടത്തുകാരുമായി മുഖ്യമന്ത്രിക്കും ഓഫിസിനും ബന്ധമുണ്ടെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. ഇതിനിടെ സോളാർ കേസ് പ്രതി സരിത നായരുമായുള്ള ഫോണ്‍ സംഭാഷണത്തിൽ സ്വപ്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ കുറിച്ച് പി.സി. ജോർജ് വെളിപ്പെടുത്തുകയും ചെയ്തു.

തുടർന്നാണ് കെ.ടി. ജലീൽ പരാതി നൽകിയത്. കന്‍റോണ്‍മെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്നു മധുസൂദനാണ് അന്തിമ റിപ്പോർട്ട് തയാറാക്കി ഡി.ജി.പിക്ക് നൽകിയത്. ജലീലും സരിത നായരുമാണ് കേസിലെ പ്രധാന സാക്ഷികള്‍.

Tags:    
News Summary - Swapna Suresh and P.C. George accused of conspiring to incite riots against the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.