അന്വേഷണ ഉദ്യോഗസ്​ഥരോട്​ ഒന്നും വെളിപ്പെടുത്താനില്ലെന്ന്​ സ്വപ്​ന

കൊച്ചി: സ്വർണക്കടത്ത്​ കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന്​ സ്വപ്​ന സുരേഷിൻെറ അഭിഭാഷകൻ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത്​ കീഴടങ്ങാൻ തടസ്സമില്ലെന്നും​ അറിയിച്ചു​. ബുധനാഴ്​ച രാത്രി സ്വപ്​ന സുരേഷ്​ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത്​ വെള്ളിയാഴ്​ച പരിഗണിക്കുമെന്നാണ്​ അറിയുന്നത്​.  സ്വർണക്കടത്തുമായി ബന്ധമില്ലെന്ന്​ സ്വപ്​ന സുരേഷ്​ ഹരജിയിൽ പറയുന്നു.  സ്വപ്​ന പ്രഭ സുരേഷ്​ എന്ന പേരിൽ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്​. 

കസ്​റ്റംസ്​, കേന്ദ്രസർക്കാർ തുടങ്ങിയവരെ​ കക്ഷി ചേർത്ത​്​ നൽകിയ ഹരജിയിൽ തിരുവനന്തപുരം കോൺസുലേറ്റ്​ സ്വർണക്കടത്ത്​ സംഭവത്തിൽ തനിക്ക്​ പങ്കില്ലെന്ന്​ വ്യക്തമാക്കി. തനിക്ക്​ ക്രിമിനൽ പശ്ചാത്തലമില്ല. അന്വേഷണ ഉദ്യോഗസ്​ഥരോട്​ ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്​ന ഹരജിൽ പറയുന്നു.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ന്ദീ​പ് നാ​യ​ർ​ക്കൊ​പ്പ​മാ​ണ്​ സ്വ​പ്ന ഒ​ളി​വി​ൽ പോ​യ​തെ​ന്ന സം​ശ​യ​ം ശ​ക്ത​മാ​ണ്. ഇ​വ​രു​ടെ ര​ണ്ടാം ഭ​ർ​ത്താ​വും ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്ച​യാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും ശ​നി​യാ​ഴ്ച ത​ന്നെ ഇ​വ​ർ ഫ്ലാ​റ്റി​ൽ നി​ന്ന്​ പോ​യ​താ​യി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​ണ്. 

ക​ഴി​ഞ്ഞ​ദി​വ​സം സ്വ​പ്​​ന​യു​ടെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ  പെ​ൻ​ഡ്രൈ​വു​ക​ളും ലാ​പ്ടോ​പ്പും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ​ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. അതേസമയം, സംഭവത്തിൽ അറസ്​റ്റിലായ സരിത്ത്​ സ്വപ്​നയുടെ പങ്കിനെക്കുറിച്ച് കസ്​റ്റംസിന്​​ മൊഴിയൊന്നും നൽകിയിട്ടില്ല. മാത്രമല്ല, സ്വപ്​നയെ സംരക്ഷിക്കുന്ന രീതിയിലാണ്​ ഇദ്ദേഹത്തിൻെറ മൊഴികളെന്നാണ്​ റിപ്പോർട്ട്​. ഇയാളുടെ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ്​ ചെയ്​താണ്​ കസ്​റ്റംസിന്​ നൽകിയിട്ടുള്ളത്​. ഇത്​ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്​ കസ്​റ്റംസ്​. കൂടാതെ കസ്​റ്റംസിൻെറ അടുത്ത്​ സ്വപ്​നയുടെ പങ്ക്​ വ്യക്​തമാക്കുന്ന തെളിവുകൾ ഉണ്ടെന്നാണ്​ വിവരം. 

 

Tags:    
News Summary - swapna ready to surrender infront of court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.