തിരുവനന്തപുരം: സ്വപ്ന പോയശേഷം ഫ്ലാറ്റിൽ എത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം. സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലെത്തിയെന്നാണ് വിവരം. ഫ്ലാറ്റില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി കാമറയില്‍ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഈ മാസം നാലിനാണ് ഫ്ലാറ്റിൽനിന്ന് പോയത്. അഞ്ചിനാണ് സ്വർണം പിടികൂടിയത്. അന്ന് രാത്രിയോടെയാണ് നാലുപേര്‍ ഫ്ലാറ്റിലെത്തിയത്.
ഫ്ലാറ്റ് സമുച്ചയത്തിലെ കാമറാദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കിെൻറ പകര്‍പ്പ് കസ്റ്റംസിനോട് എന്‍.ഐ.എ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഫ്ലാറ്റുടമയുടെ മകനില്‍നിന്ന് എന്‍.ഐ.എ വിവരം ശേഖരിച്ചു.
താഴത്തെ നിലയില്‍നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ മുഖം മറച്ച നിലയിലാണ്. സെക്രട്ടേറിയറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേര്‍ തന്നെയാണ് ഇവരെന്ന് അന്വേഷണസംഘം ഊഹിക്കുന്നു.
ബാഗിലെ 26 ലക്ഷം എവിടെ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുഹൃത്തിനെ ഏൽപിച്ച ബാഗിൽനിന്ന് 26 ലക്ഷം രൂപ കാണാനില്ലെന്ന്. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോകുന്നതിന് മുമ്പാണ് സ്വപ്ന ബാഗ് കൈമാറിയത്. കസ്റ്റംസിെൻറ തിരുവനന്തപുരത്തെ തെളിവെടുപ്പിനിടെ ബാഗ് കണ്ടെത്തിയിരുന്നു. 40 ലക്ഷം രൂപ ഏൽപിെച്ചന്നായിരുന്നു സ്വപ്നയുടെ മൊഴി. എന്നാല്‍, ബാഗ് പരിശോധിച്ചപ്പോൾ 14 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതുസംബന്ധിച്ച് കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്. ചില ഫോണുകളും കണ്ടെത്തിയിരുന്നു. ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് സരിത്തിനെ കൂടുതൽ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് കസ്റ്റംസ്. ബാഗ് ആരാണ് എത്തിച്ചെതന്നതുൾപ്പെടെ കാര്യങ്ങൾ സരിത്തിന് അറിയാമെന്നാണ് കരുതുന്നത്. അതിനുകൂടിയാണ് സരിത്തിനെ ചോദ്യംചെയ്യാൻ കസ്റ്റംസ് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.