'കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, പൊലീസും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയ പാർട്ടിക്കാർ ഏറ്റെടുക്കരുത്'; സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ പരോക്ഷമായി വിമർശിച്ച് കൊളത്തൂർ അദ്വൈതാശ്രമം അധിപൻ സ്വാമി ചിദാനന്ദപുരി.

'നമുക്കിനി പൊലീസും കോടതിയും വേണ്ട. വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാർട്ടി നേതാക്കന്മാർ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന്'. എന്നാണ് കഴിഞ്ഞ ദിവസം സ്വാമി ചിദാനന്ദ പുരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പ്രസ്താവന ബി.ജെ.പിക്ക് എതിരെയാണ് എന്ന വ്യാഖ്യാനം വന്നതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.

പൊലീസും അന്വേഷണ ഏജൻസികളും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയപ്പാർട്ടിക്കാർ ഏറ്റെടുത്താൽ നാട്ടിൽ നിയമവാഴ്ച തകരും എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.

തന്റെ വിമർശനം ബി.ജെ.പിയെ മാത്രം ലക്ഷ്യം വെച്ച് അല്ലെന്നും വോട്ടു ബാങ്ക് നോക്കിക്കൊണ്ട് സ്വയം വിധികർത്താക്കളാകുന്ന എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കന്മാരെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതർ മതം മാറ്റ പ്രവർത്തനം ചെയ്തിട്ടില്ല എന്നു പ്രഖ്യാപിച്ച ബി.ജെ. പി, സി.പി.എം കോൺഗ്രസ് നേതാക്കന്മാർ എല്ലാവരും അവരിൽ ഉൾപ്പെടുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

നിയമപരിപാലനമുള്ള നമ്മുടെ രാഷ്ട്രത്തിൽ നിയമം അതിന്റെ വഴിക്ക് നീങ്ങണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, സംഘപ്രസ്ഥാനങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെ കൂടുതൽ ഇടപെടാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കേ​സ്​ ​കേ​സി​ന്‍റെ വ​ഴി​ക്ക്​ പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാണ് ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം എത്തിയിരിക്കുന്നത്. സി​സ്റ്റ​ർ പ്രീ​തി മേ​രി​യും സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സും ജ​യി​ൽ മോ​ചി​ത​രാ​യ​തി​നു പി​ന്നാ​ലെ ക​ള്ള​ക്കേ​സി​ന്‍റെ എ​ഫ്.​ഐ.​ആ​ർ​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ വി​വി​ധ ക്രൈ​സ്ത​വ സ​ഭ നേ​തൃ​ത്വ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, അ​ന്ത​ർ സം​സ്ഥാ​ന മ​നു​ഷ്യ​ക്ക​ട​ത്ത്​ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​വ​ർ​ക്കാ​യു​ള്ള ബി.​ജെ.​പി ഇ​ട​പെ​ട​ലി​നെ​തി​രെ എ​തി​ർ​പ്പ്​ ശ​ക്​​ത​മാ​ക്കി​യ ആ​ർ.​എ​സ്.​എ​സും ഹി​ന്ദു ഐ​ക്യ​വേ​ദി​യും പ​ല നേ​താ​ക്ക​ളെ​യും ‘ക​ണ്ണു​രു​ട്ടി’ മൗ​നി​ക​ളാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ബി.​ജെ.​പി പു​തി​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ക​ന്യാ​സ്ത്രീ​ക​ൾ കു​റ്റം ചെ​യ്​​തോ, ഇ​ല്ല​യോ എ​ന്ന​ത്​ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കോ​ട​തി​യാ​ണ്​ ക​ണ്ടെ​ത്തു​ക​യെ​ന്ന്​​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​ സു​രേ​ഷ്​ വ്യ​ക്​​ത​മാ​ക്കി. പാ​ർ​ട്ടി കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്ക്​ ക​ട​ന്നി​ട്ടി​ല്ല. ക​ട​ക്കു​ക​യു​മി​ല്ല. ജ​യി​ലി​ൽ നി​ന്ന്​ പു​റ​ത്തി​റ​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മാ​ണ്​ പാ​ർ​ട്ടി ഏ​റ്റെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. 

Full View


Full View

Tags:    
News Summary - Swami Chidanandapuri opposes release of nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.