രാജ് ഭവനില്‍ സ്വച്ഛതാ ഹി സേവ

തിരുവനന്തപുരം: സ്വച്ഛതാ ഹി സേവ ആചരണത്തിന്‍റെ ഭാഗമായി ഗവര്‍ണര്‍ പി. സദാശിവം രാജ് ഭവന്‍ വളപ്പില്‍ പുളിമരത്തിന്‍റെ തൈ നട്ടു.

ഹരിതച്ചട്ടം കഴിയുന്നത്ര പാലിക്കേണ്ടതും മാലിന്യ നിര്‍മാര്‍ജനത്ത്ന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്ന് പരിപാടിയുടെ ഭാഗമായി രാജ് ഭവൻ ഒാഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രളയാനന്തരം കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ മൂലം രോഗം പടരുന്നത് ഒഴിവാക്കാന്‍ ഏകമാര്‍ഗം മാലിന്യ നിര്‍മാര്‍ജന രീതികള്‍ അവലംബിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൃത്തിയുള്ള പരിസരം ഉറപ്പാക്കുന്നത് മലിനീകരണത്തിനെതിരാ‍യ പോരാട്ടം കൂടിയാണ് നാം നടത്തുന്നതെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

Tags:    
News Summary - Swachhata hi Seva in Karala Raj Bhavan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.